IndiaLatest

പുഷ്‌ക്കര്‍ സിംഗ് ധാമിക്ക് അഭിനന്ദനങ്ങളുമായി മോദിയും യോഗിയും

“Manju”

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ മുഖ്യമന്ത്രിസ്ഥാനം ഉറപ്പിച്ച പുഷ്‌ക്കര്‍ സിംഗ് ധാമിക്ക് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും യോഗി ആദിത്യനാഥും. മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം നിയമസഭാ സാമാജികനാകാനുള്ള തിരഞ്ഞെടുപ്പില്‍ 58,258 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ധാമി ചമ്പാവത് മണ്ഡലത്തില്‍ നിന്നും ഇന്ന് വിജയിച്ചത്.

ഉത്തരാഖണ്ഡിലെ തിരഞ്ഞെടുപ്പ് ജയം കഴിഞ്ഞ കാലഘട്ടത്തില്‍ ജനങ്ങള്‍ക്ക് നല്‍കിയ സേവനത്തിനുള്ള നന്ദിയാണെന്നും ഇനിയുള്ള ഓരോ ദിവസവും ജനങ്ങള്‍ക്കായി അക്ഷീണം പ്രയത്‌നിക്കാന്‍ പുഷ്‌ക്കര്‍ സിംഗ് ധാമിക്കാവട്ടെയെന്നും നരേന്ദ്രമോദി അഭിനന്ദന സന്ദേശത്തില്‍ കുറിച്ചു. മികച്ച വിജയം നല്‍കിയത് ചമ്പാവത്തിലെ ജനങ്ങള്‍ക്ക് നന്ദി പറയുന്നു. ഒപ്പം മികച്ച രീതിയില്‍ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച എല്ലാ ബിജെപി പ്രവര്‍ത്തകരേയും അഭിനന്ദിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.

Related Articles

Back to top button