KeralaLatestThiruvananthapuram

രാജ്യത്തെ കര്‍ഷകരെ സഹായിക്കുന്നതിന് മികച്ച നിലവാരത്തിലുള്ള ശാസ്ത്രീയ ഗവേഷണം ആവശ്യം; പ്രധാനമന്ത്രി

“Manju”

സിന്ധുമോള്‍ . ആര്‍

രാജ്യത്തെ കര്‍ഷകരെ സഹായിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ മികച്ച നിലവാരത്തിലുള്ള ശാസ്ത്രീയ ഗവേഷണം ആവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആഗോള, വിദേശ ഇന്ത്യന്‍ ശാസ്ത്രജ്ഞരെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തുന്ന വൈഭവ് ഉച്ചകോടി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യവെയായിരുന്നു പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തെ കാര്‍ഷിക വിളകളുടെ ഉല്‍‌പാദനം വര്‍ദ്ധിപ്പിക്കുന്നതിന് കാര്‍ഷിക ഗവേഷണ ശാസ്ത്രജ്ഞര്‍കഠിനമായി പരിശ്രമിച്ചുവെന്നും, ഇതിന്റെ ഫലമായി ഇന്ത്യയിലെ ഭക്ഷ്യ ധാന്യങ്ങളുടെ ഉത്പാദനം റെക്കോര്‍ഡ് വര്‍ദ്ധനവിലെത്തിയെന്നും അദ്ദേഹം പറഞ്ഞു. 2014 ലെ രോഗപ്രതിരോധ പദ്ധതിയുടെ ഭാഗമായി ഇന്ത്യ 4 വാക്സിനുകള്‍ അവതരിപ്പിച്ചു. അതില്‍ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത റോട്ടവൈറസ് വാക്സിനും ഉള്‍പ്പെടുന്നുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

Related Articles

Back to top button