KeralaLatest

തെരഞ്ഞെടുപ്പ് ചൂടിനിടെ മമ്മൂട്ടിയുടെ അതിഥിയായി മുഖ്യമന്ത്രി

“Manju”

 

തൃക്കാക്കര തെരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതിനിടെ മമ്മൂട്ടിയുടെ വീട്ടില്‍ അതിഥിയായെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍.
തൃക്കാക്കരയില്‍ പ്രചരണത്തിനായി ക്യാമ്ബ് ചെയ്യുന്ന പിണറായി വിജയന്‍ മമ്മൂട്ടിയുടെ ക്ഷണം സ്വീകരിച്ച്‌ കടവന്ത്രയിലെ പുതിയ വീട്ടിലെത്തുകയായിരുന്നു. മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും പിണറായിയെ സ്വീകരിച്ചു. ജോണ്‍ ബ്രിട്ടാസ് എം.പിയാണ് പിണറായി വിജയനും മമ്മൂട്ടിയും ദുല്‍ഖറും ഒന്നിച്ചുള്ള ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചത്.
ആതിഥേയത്തിന് നന്ദി മമ്മൂക്ക, ദുല്‍ഖറിനും എന്ന കുറിപ്പോടെയാണ് ജോണ്‍ ബ്രിട്ടാസ് ചിത്രങ്ങള്‍ പങ്കുവച്ചത്. സിപിഎം നേതൃത്വത്തിലുള്ള കൈരളി ടിവിയുടെ ചെയര്‍മാന്‍ കൂടിയാണ് മമ്മൂട്ടി. തൃക്കാക്കര നിയമസഭാ മണ്ഡലത്തിലെ വോട്ടര്‍ കൂടിയായ മമ്മൂട്ടിയെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസും, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ.ജോ ജോസഫും ബിജെപി സ്ഥാനാര്‍ത്ഥി എ.എന്‍ രാധാകൃഷ്ണനും പ്രചരണ തുടക്കത്തില്‍ തന്നെ സന്ദര്‍ശിച്ചിരുന്നു.
വര്‍ഷങ്ങളായി പനമ്ബിള്ളി നഗറിലെ വീട്ടില്‍ താമസിക്കുന്ന മമ്മൂട്ടി കൊവിഡ് കാലത്താണ് കടവന്ത്ര എളംകുളത്ത് പണികഴിപ്പിച്ച പുതിയ വീട്ടിലേക്ക് താമസം മാറിയത്. കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ആഘോഷങ്ങള്‍ ഇല്ലാതെയായിരുന്നു പുതിയ വീട്ടിലേക്ക് മാറിയത്.

Related Articles

Back to top button