IndiaLatest

എസ്ബിഐ പിഒ രജിസ്‌ട്രേഷൻ ഇന്ന് അവസാനിക്കും

“Manju”

എസ്ബിഐ പ്രൊബേഷൻ ഓഫീസര്‍ തസ്തികയിലേക്കുള്ള രജിസ്‌ട്രേഷൻ ഒക്ടോബര്‍ 3-ന് (ഇന്ന്) അവസാനിക്കും. രജിസ്റ്റര്‍ ചെയ്യാൻ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് sbi.co.in 2023 എന്ന വെബ്സൈറ്റില്‍ ലോഗിൻ ചെയ്ത് അപേക്ഷ ഫോം പൂരിപ്പിക്കാം. 2,000 ഒഴിവുകളിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്. ജനറല്‍ വിഭാഗത്തില്‍ 810 ഒഴിവുകളും ഒബിസി വിഭാഗത്തില്‍ 540 ഒഴിവുകളും എസ്.സി വിഭാഗത്തില്‍ 300 ഒഴിവുകളും ഇഡബ്ല്യുഎസ് വിഭാഗത്തില്‍ 200 ഒഴിവുകളും എസ്ടി വിഭാഗത്തില്‍ 150 ഒഴിവുകളുമാണുള്ളത്.

1.എസ്ബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റായ sbi.co.in. പോകുക.
2.
കരിയര്‍ ഓപ്ഷൻ ക്ലിക് ചെയ്യുക.
3.
രജിസ്റ്റര്‍ ചെയ്ത് അപേക്ഷാ ഫോം പൂരിപ്പിക്കുക.
4.
ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ച ശേഷം ഫോം ഡൗണ്‍ലോഡ് ചെയ്യാം.

രജിസ്‌ട്രേഷൻ ഇന്ന് അവസാനിച്ചാലും അപേക്ഷകര്‍ക്ക് അവരുടെ ഫോം ഡൗണ്‍ലോഡ് ചെയ്യാൻ ഒക്ടോബര്‍ 18-ാം തീയതി വരെ സമയം അനുവദിച്ചിട്ടുണ്ട്.

Related Articles

Back to top button