IndiaLatest

ഡ്രോണ്‍ കമ്പനിയിലെ ഓഹരികള്‍ സ്വന്തമാക്കാനൊരുങ്ങി അദാനി

“Manju”

രാജ്യത്തെ പ്രമുഖ ഡ്രോണ്‍ കമ്പനിയിലെ 50 ശതമാനം ഓഹരികള്‍ അദാനി എന്റര്‍പ്രൈസസ് സ്വന്തമാക്കും. ഡ്രോണ്‍ കമ്പനിയായ ജനറല്‍ എയ്റോനോട്ടിക്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ 50 ശതമാനം ഓഹരികളാണ് അദാനി എന്റര്‍പ്രൈസസ് സ്വന്തമാക്കുന്നത്.

വാണിജ്യ ഡ്രോണ്‍ നിര്‍മ്മാതാക്കളാണ് ജനറല്‍ എയ്റോനോട്ടിക്സ് പ്രൈവറ്റ് ലിമിറ്റഡ്. അദാനി ഡിഫന്‍സ് സിസ്റ്റംസ് ആന്റ് ടെക്നോളജി ലിമിറ്റഡ് വഴിയാണ് ഡ്രോണ്‍ കമ്പനിയിലെ ഓഹരികള്‍ അദാനി സ്വന്തമാക്കുക. ഓഹരികള്‍ ഏറ്റെടുക്കാനുള്ള കരാറില്‍ ഇരു കമ്പനികളും ഒപ്പുവെച്ചു കഴിഞ്ഞെങ്കിലും ഇടപാടിന്റെ മൂല്യം എത്രയെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച്‌ കാര്‍ഷിക രംഗത്ത് മികച്ച നേട്ടങ്ങള്‍ കൈവരിച്ച കമ്പനിയാണ് ജനറല്‍ എയ്റോനോട്ടിക്സ്. കൂടാതെ, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച്‌ വിള നിരീക്ഷണം, വിള സംരക്ഷണ സേവനങ്ങള്‍ എന്നിവയും നല്‍കുന്നുണ്ട്. ബംഗളൂരു ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എന്‍ഡ്ടുഎന്‍ഡ് അഗ്രി പ്ലാറ്റ്ഫോം സൊല്യൂഷന്‍ പ്രൊവൈഡറാണ് ജനറല്‍ എയ്റോനോട്ടിക്സ്.

Related Articles

Back to top button