KeralaLatest

അഖിലേന്ത്യ ക്വോട്ട അഡ്മിഷൻ : ആയുഷ് കൗൺസിലിംഗ് ഷെഡ്യൂൾ ഇങ്ങനെ

“Manju”

തിരുവനന്തപുരം: ആയുഷ് കോഴ്സുകളുടെ അഖിലേന്ത്യ ക്വോട്ടയിലേക്കുള്ള പ്രവേശന രജിസ്ട്രേഷൻ 26 ന് ആരംഭിക്കും . ആയുഷ് കോഴ്സുകളായ ആയുർവേദത്തിനും സിദ്ധത്തിനും ഹോമിയോക്കും യുനാനിക്കും കഴിഞ്ഞ വർഷം മുതൽ ദേശീയ തലത്തിൽ സീറ്റുകൾ നീക്കിവച്ചിരുന്നു. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള സെൻട്രൽ കൗൺസിലിംഗ് കമ്മിറ്റിക്കാണ് ഇതിന്റെ സെലക്ഷൻ ചുമതല. നിർദ്ധിഷ്ട നീറ്റ് യോഗ്യതയുള്ളവർക്ക് https://aaccc.gov.inഎന്ന വെബ് സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഫീസ്, റീഫണ്ട് എന്നീ വിവരങ്ങൾക്ക് എന്ന [email protected], [email protected]ഈ -മെയിൽ വിലാസത്തിലോ, 011-29870011എന്ന നമ്പരിലോ ബന്ധപ്പെടാവുന്നതാണ്.

സർക്കാർ/ എയ്ഡ്ഡ് കോളേജുകൾ, കേന്ദ്ര സർവകലാശാലകൾ , ദേശീയ ഇൻസ്റ്റിറ്റ്യൂട്റ്റുകൾ എന്നിവയിലെ 15 % സീറ്റിനും കൽപ്പിത സർവകലാശാലകളിലെ മുഴുവൻ സീറ്റുകൾക്കും ഈ കൗൺസിലിംഗിലൂടെയാകും പ്രവേശനം നൽകുക. എന്നാൽ സ്വകാര്യ കോളേജുകൾക്ക് അഖിലേന്ത്യ ക്വാട്ടയിലേക്കുള്ള പ്രവേശനം അതാതു സംസ്ഥാന സർക്കാരുകൾ നടത്തണമെന്നാണ് ഇത്തവണത്തെ മാർഗ്ഗനിർദേശം . കഴിഞ്ഞവർഷം ഇത് കേന്ദ്ര ആയുഷ് മന്ത്രാലയം മുഖേനയാണ് നടന്നത്.

ബി. എ. എം. എസ്, ബി.എസ്.എം. എസ്, ബി. എച്ച്. എം. എസ്, ബി.യു. എം. എസ് കോഴ്സുകളുടെ അഖിലേന്ത്യ ക്വാട്ടയിലേക്കുള്ള പ്രവേശനത്തിന് നവംബർ 26 മുതൽ ഡിസംബർ 2 വരെ രജിസ്റ്റർ ചെയ്യാം . ഡിസംബർ 2 ന് രാവിലെ 10മണി മുതൽ 5 മണി വരെയാണ് ചോയിസ് ഫില്ലിംഗിനുള്ള സമയം. ഡിസംബർ 4 ന് ആദ്യ അലോട്ട്മെന്റ് പട്ടിക പ്രസിദ്ധീകരിക്കും . അലോട്ട്മെന്റ് ലഭിച്ചവർ ഡിസംബർ 12 ന് മുൻപായി അതാതു കോളേജുകളിൽ പ്രവേശനം നേടണം . രണ്ടാം ഘട്ട അലോട്ട്മെന്റിനുള്ള രജിസ്ട്രേഷൻ ഡിസംബർ 22 മുതൽ 26 വരെയാകും . 27 ന് ഓപ്ഷൻ മാറ്റാൻ അവസരമൊരുക്കും. 30 ന് രണ്ടാം ഘട്ട അലോട്ട്മെന്റ് പട്ടിക പ്രസിദ്ധീകരിക്കും . 2021 ജനുവരി 9 ന് മുൻപായി അതാതു കോളേജുകളിൽ റിപ്പോർട്ട് ചെയ്യണം.

മോപ്പപ്പ് റൗണ്ടിലെ പ്രവേശന നടപടികൾ ജനുവരി 13 ന് ആരംഭിച്ച 16 ന് അവസാനിക്കും. ഫൈനൽ ഓപ്ഷനിൽ ചോയിസ് ഫില്ലിംഗിനുള്ള തീയതി ജനുവരി 17 ആണ്. അന്നേ ദിവസം രാവിലെ 10 മുതൽ 5 മണി വരെയാകും അവസരം. ജനുവരി 20 ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും . അലോട്ട്മെന്റ് ലഭിച്ചവർ ജനുവരി 30 ന് മുൻപ് പ്രവേശനം ലഭിച്ച സ്ഥാപനത്തിൽ റിപ്പോർട്ട് ചെയ്യണം.

കേരളത്തിൽ സ്വകാര്യകോളേജുകളിലെ അഖിലേന്ത്യ ക്വാട്ടയിലും സംസ്ഥാന ക്വാട്ടയിലെ സീറ്റുകളിലും പ്രവേശനം നടത്തുന്നത് പ്രവേശന പരീക്ഷ കമ്മീഷണറാണ്. ഇതു സംബന്ധിച്ച വിശിദ വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയാനാകും. സംസ്ഥാന ക്വാട്ടയിലെ ആദ്യ ഘട്ടം ഡിസംബർ 5 മുതൽ 14 വരെയും രണ്ടാം ഘട്ടം ഡിസംബർ 31 മുതൽ ജനുവരി 7 വരെയും മൂന്നാം ഘട്ടം ഫെബ്രുവരി 3 മുതൽ 8 വരെയും നടത്താനാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഈ ഷെഡ്യൂൾ പ്രകാരം 2020-21 വർഷത്തെ ആയുഷ് കോഴ്സുകളിലേക്കുള്ള പ്രവേശനം 2021 ഫെബ്രുവരി 28 ന് പൂർത്തിയാകും . കോവിഡ് പശ്ചാത്തലത്തിലും തദ്ധേശ സ്വയംഭരണ തെരഞ്ഞെടുപ്പ് സമയമായതിനാലും നടപടിക്രമങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയുമോ എന്ന ആശങ്ക സ്വാശ്രയ മാനേജ്മെന്റ് അസോസിയേഷനുകൾക്കും രക്ഷിതാക്കൾക്കുമുണ്ട്.

നവംബര്‍

Related Articles

Back to top button