KeralaLatest

അഡ്വൈസറി കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഡി.ജനപ്രിയയെ ആദരിച്ചു.

“Manju”

തിരുവനന്തപുരം :ശാന്തിഗിരി ആശ്രമം അഡ്വൈസറി കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കുമാരി. ഡി. ജനപ്രിയയെ ശാന്തിഗിരി ആശ്രമം തിരുവനന്തപുരം സിറ്റി ഏരിയയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു.  ശാസ്‌തമംഗലം ശാന്തിഗിരി ആയുർവേദ ഹെൽത്ത്കെയർ സെന്ററിൽ ഇന്ന് ( 29/05/2022
ഞായറാഴ്ച) വൈകുന്നേരം 3 മണിക്ക് നടന്ന ചടങ്ങിന്  തിരുവനന്തപുരം (സിറ്റി) വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം അസിസ്റ്റന്റ് ജനറൽ കൺവീനർ  വി. മുരുകൻ സ്വാഗതം ആശംസിച്ചു.  യോഗത്തിന് ഏരിയ കോ ഓർഡിനേറ്റർ ബ്രഹ്മചാരി മനോജ്‌ കുമാർ സി. പി. അധ്യക്ഷത വഹിച്ചു.  ഗുരുമഹിമ കൺവീനർ കുമാരി ഡി. മഹിമ,അഡ്വൈസറി കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കുമാരി. ഡി. ജനപ്രിയയെ സദസ്സിന് പരിചയപ്പെടുത്തി.

തിരുവനന്തപുരം (സിറ്റി) ഏരിയയിലെ മുതിർന്ന ചുമതലക്കാർ ചേർന്ന് ഡി. ജനപ്രിയയെ പൊന്നാട അണിയിച്ചു, കോ ഓർഡിനേറ്റർ ബ്രഹ്മചാരി മനോജ്‌ കുമാർ സി. പി സിറ്റി ഏരിയയുടെ വകയായി ശിലാഫലകവും നൽകി ആദരിച്ചു.

ആശ്രമം അഡ്വൈസറി കമ്മിറ്റി മെമ്പർ ഡോ. കെ. എൻ. ശ്രീകുമാരി, മാതൃമണ്ഡലം അസിസ്റ്റന്റ് ജനറൽ കൺവീനർ സൂര്യകുമാരി,അസിസ്റ്റന്റ് ജനറൽ കൺവീനർ ബി.ഉണ്ണി കൃഷ്ണൻ, ശാന്തിമഹിമ കൺവീനർ സൽപ്രിയൻ എം. എസ്സ്., എന്നിവർ ആശംസകൾ അർപ്പിച്ചു. ഡി  ജനപ്രിയ നന്ദിയർപ്പിച്ച് സംസാരിച്ചു.
വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രം  കൺവീനർ ശിവൻ ജി. നായർ കൃതജ്ഞത രേഖപെടുത്തി. ശാന്തിഗിരി ആശ്രമം തിരുവനന്തപുരം സിറ്റി ഏരിയയിലെ സാംസ്‌കാരിക പ്രവർത്തകർ പ്രസ്തുത യോഗത്തിൽ സന്നിഹിതരായിരുന്നു.

Related Articles

Back to top button