Latest

കോവിഡ്; ആഗോളതലത്തില്‍ രോഗബാധിതരുടെ എണ്ണം 12.60 കോടി

“Manju”

ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം പന്ത്രണ്ട് കോടി അറുപത് ലക്ഷം കടന്നിരിക്കുന്നു. പത്ത് ലക്ഷത്തിലധികം പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 27.66 ലക്ഷം പേരാണ് കൊറോണ വൈറസ് ബാധ മൂലം മരിച്ചിരിക്കുന്നത്. രണ്ട് കോടിയിലധികം പേരാണ് നിലവില്‍ ചികിത്സയിലുളളത്.

ബ്രസീലില്‍ രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം 90,000ത്തിലധികം പേര്‍ക്കാണ് ഇന്നലെ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രോഗബാധിതരുടെ എണ്ണം ഒരു കോടി ഇരുപത്തിമൂന്ന് ലക്ഷം കടന്നിരിക്കുന്നു. കഴിഞ്ഞ ദിവസം രണ്ടായിരത്തിലധികം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഇതോടെ ആകെ മരണം മൂന്ന് ലക്ഷത്തി മൂവായിരമായി.

രോഗികളുടെ എണ്ണത്തില്‍ അമേരിക്ക മാത്രമാണ് ബ്രസീലിന് മുന്നിലുളളത്. യു എസില്‍ മൂന്ന് കോടിയിലധികം രോഗബാധിതരുണ്ട്. അരലക്ഷത്തിലധികം പുതിയ കോവിഡ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നു. മരണസംഖ്യ 5.59 ലക്ഷമായി ഉയര്‍ന്നു. എഴുപത് ലക്ഷത്തിലധികം പേര്‍ ചികിത്സയിലുണ്ട്. ഇന്ത്യയില്‍ ഒരു കോടി പതിനെട്ട് ലക്ഷം രോഗബാധിതരാണ് ഉളളത്. അമ്പത്തിയൊമ്പതിനായിരം പേര്‍ക്കാണ് ഇന്നലെ കൊവിഡ് ബാധിച്ചതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിലവില്‍ 4,22,596 പേരാണ് ചികിത്സയിലുളളത്. ഇതുവരെ കൊവിഡ് ബാധിച്ച്‌ 1,60,983 പേര്‍ രാജ്യത്ത് മരണപ്പെട്ടു.

Related Articles

Back to top button