KeralaLatest

‘ഈ ലോകത്തിലെ മുഴുവന്‍ സ്വര്‍ണവും ഞാന്‍ അമ്മയ്ക്ക് കൊണ്ടുതരും’; കവര്‍ച്ചക്കേസ് പ്രതിയുടെ സ്റ്റാറ്റസ്

“Manju”

‘ഈ ലോകത്തിലെ മുഴുവന്‍ സ്വര്‍ണവും ഞാന്‍ അമ്മയ്ക്ക് കൊണ്ടുതരും’ അടുത്തിടെ സിനിമാ ലോകത്ത് തരംമായി മാറിയ കെജിഎഫ് 2ലെ പ്രശ്സമായ ഡയലോഗാണിത്.

കോളാര്‍ സ്വര്‍ണഖനിയുടെ തലവനായി മാറിയോ റോക്കിയുടെ കഥപറഞ്ഞ ചിത്രത്തിലെ ഈ ഡയലോഗാണ് ഗുരുവായൂര്‍ സ്വര്‍ണക്കവര്‍ച്ച കേസിലെ പ്രതി ധര്‍മ്മരാജ് അറസ്റ്റിലാകുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് വാട്സാപ്പില്‍ സ്റ്റാറ്റസാക്കിയത്.

മോഷണം നടത്തിയ ശേഷം സ്വര്‍ണത്തിന്റെ ദൃശ്യം ധര്‍മരാജ് ബന്ധുക്കള്‍ക്കു കാട്ടിക്കൊടുത്തതായും പോലീസ് സംശയിക്കുന്നു. തമ്ബുരാന്‍പടി കുരഞ്ഞിയൂര്‍ ബാലനും കുടുംബവും സിനിമ കാണാന്‍ പോയപ്പോഴാണ് വീട്ടില്‍ മോഷണം നടക്കുന്നത്.

തൃശൂര്‍ ശോഭ സിറ്റിയില്‍ ‘സിബിഐ 5’.സിനിമ കഴിഞ്ഞ് ഭക്ഷണം കഴിച്ചു രാത്രി 9.30നു വീട്ടില്‍ തിരിച്ചെത്തി. 7.40നും 8.20നും ഇടയില്‍ മോഷണം നടത്തി കള്ളന്‍ സ്ഥലം വിട്ടു. ചെറിയപ്രായം മുതല്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും പിടിക്കപ്പെടുകയും ചെയ്തിട്ടുള്ളയാളാണ് പ്രതി ധര്‍മ്മരാജെന്ന് പോലീസ് പറഞ്ഞു.

സംസ്ഥാനത്ത് ഒരാള്‍ ഒറ്റയ്ക്ക് നടത്തിയ ഏറ്റവും വലിയ സ്വര്‍ണക്കവര്‍ച്ചയാണ് ഗുരുവായൂരില്‍ സ്വര്‍ണവ്യാപാരിയുടെ വീട്ടില്‍ ധര്‍മ്മരാജ് നടത്തിയതെന്ന് പോലീസ് പറയുന്നു. ഈ മാസം 12ന് ഗള്‍ഫില്‍ സ്വര്‍ണ വ്യാപാരം നടത്തുന്ന തമ്ബുരാന്‍പടിയിലെ കൊരഞ്ഞിയൂര്‍ ബാലന്റെ വീട്ടില്‍ നിന്ന് 2.67 കിലോ സ്വര്‍ണവും 2 ലക്ഷം രൂപയുമാണ് മോഷണം പോയത്.
ചണ്ഡിഗണ്ഡില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. 1.08 ലക്ഷം രൂപയും ആഭരണങ്ങളില്‍ ചിലതും പ്രതിയില്‍ നിന്ന് കണ്ടെടുത്തു. കേരളത്തിലും തമിഴ്നാട്ടിലുമായി നിരവധി മോഷണങ്ങള്‍ നടത്തിയിട്ടുള്ള ധര്‍മ്മരാജ് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് പുതുക്കോട്ടയില്‍ അറസ്റ്റിലായിരുന്നു.

Related Articles

Back to top button