LatestThiruvananthapuram

നാടിന്റെ വികസനവും പരിസ്ഥിതി സംരക്ഷണവും ഒരുമിച്ച് കൊണ്ടുപോകണം- സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി

“Manju”

പോത്തൻകോട് : നാടിന്റെ വികസനവും പരിസ്ഥിതി സംരക്ഷണവും ഒരുമിച്ച് കൊണ്ടു പോകുന്നതിനുള്ള മാർഗ്ഗങ്ങളെക്കുറിച്ചാണ് ജനങ്ങളും സർക്കാരും ചിന്തിക്കേണ്ടതെന്ന് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി. ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിൽ നടന്ന പരിസ്ഥിതി വാരാചരണം പരിപാടികളൂടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ധേഹം. മണ്ണും മരവും നമ്മുടെ സംസ്കാരത്തിന്റെ ഭാഗം കൂടിയാണ്. അതറിയുന്നവനാകണം മനുഷ്യൻ. നല്ല വ്യക്തികളും നല്ല സമൂഹവും മാത്രം പോര, നല്ല പരിസ്ഥിതിയും ആവാസ വ്യവസ്ഥയും നമുക്കുണ്ടാകണം. പരിസ്ഥിതിവിഷയങ്ങള്‍ കൈകാര്യംചെയ്യാന്‍ കൂടുതല്‍ ഗവേഷണ സംവിധാനങ്ങള്‍ നാടിനാവശ്യമാണെന്നും സ്വാമി അഭിപ്രായപ്പെട്ടു. ചെമ്പഴന്തി എസ്.എൻ. കോളേജ് പ്രിൻസിപ്പാൾ പ്രൊഫ.ഡോ. എസ്. അനിൽകുമാർ, പ്രൊഫ. ഡോ.എ. ഗംഗപ്രസാദ്, അഖിലേഷ് . എസ്. വി. നായർ എന്നിവർ ചേർന്ന് രചിച്ച “ചെമ്പഴന്തി ശ്രീനാരായണ കോളേജിലെ മരങ്ങൾ( Trees of Sreenarayana College Chempazhanthy) എന്ന പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങിൽ നടന്നു. സിദ്ധ കോളേജ് ബോട്ടണി വിഭാഗം അധ്യാപകർ പുസ്തകരചയിതാക്കൾക്ക് വൃക്ഷത്തൈ നൽകി ആദരിച്ചു. സിദ്ധ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഇൻ-ചാർജ് ഡോ.പി. ഹരിഹരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മാണിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ, പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.ആർ. അനിൽകുമാർ, ഡോ.സുനിൽ രാഘവൻ, ആർ. സഹീറത്ത് ബീവി, കോലിയക്കോട് മഹീന്ദ്രൻ, പ്രമോദ്. എം. പി, ഹൻസ് രാജ്. ജി. ആർ എന്നിവർ സംബന്ധിച്ചു. രജ്ഞിത. വി സ്വാഗതവും അക്ഷയ.കെ.സോമൻ നന്ദിയും പറഞ്ഞു.

Related Articles

Back to top button