Latest

പാമ്പിനെ വെച്ച് മുടി കെട്ടിയ യുവതി ഷോപ്പിംഗ് മാളില്‍

“Manju”

വസ്ത്രധാരണ രീതിയിലും, മുടി കെട്ടുന്നതിലും എല്ലാം പുതിയ പുതിയ ഫാഷനുകൾ പരീക്ഷിക്കുന്നവരാണ് പെൺകുട്ടികളും ആൺകുട്ടികളും. കമ്മലുകളിലും, മാലയിലും, എന്തിന് മുടി കെട്ടുന്ന ബാൻഡിൽ വരെ വ്യത്യസ്ത വരുത്താൻ പെൺകുട്ടികൾ എന്നും തത്പരരാണ്. ഇപ്പോഴിതാ അൽപം ഭീകരമായ ഒരു ഫാഷൻ നമ്മുക്ക് മുൻപിൽ പരിചയപ്പെടുത്തി വൈറലായിരിക്കുകയാണ് ഒരു യുവതി.

അപകടകാരിയായ പാമ്പിനെ ഉപയോഗിച്ച് മുടി കെട്ടി ഷോപ്പിംഗ് മാളിലെത്തിയ യുവതിയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലെ ചർച്ചാ വിഷയം. പാമ്പിനെ തലയിൽ ചുറ്റി ഷോപ്പിംഗ് മാളിലൂടെ കൂളായി ആണ് യുവതി നടക്കുന്നത്. യുവതിയെ കണ്ടയുടൻ ആളുകൾ ആശ്ചര്യത്തോടെ നോക്കുകയും, പേടിച്ച് മാറി നിൽക്കുകയും ചെയ്യുന്നു. സ്‌നേക്ക് വേൾഡ് എന്ന ഇൻസ്റ്റഗ്രാം പേജിലാണ് യുവതിയുടെ ദൃശ്യങ്ങൾ പങ്കുവെച്ചത്.

https://www.instagram.com/tv/CWlovFmDv75/?utm_source=ig_web_copy_link

സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോ ഇതിനോടകം തന്നെ ആയിരക്കണക്കിന് ആളുകളാണ് കണ്ടത്. വീഡിയോയുടെ ഉറവിടം ഇനിയും വ്യക്തമല്ല. എന്നാൽ കുറച്ച് ദിവസങ്ങളായി ഈ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Related Articles

Back to top button