IndiaLatest

ടാറ്റ: ഇന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവളം നിര്‍മ്മിക്കാനൊരുങ്ങി

“Manju”

ഇന്ത്യയിലെ ഏറ്റവും വലിയതും നൂതനവും പരിസ്ഥിതി സൗഹൃദവുമായ വിമാനത്താവളം നിര്‍മ്മിക്കാനൊരുങ്ങി ടാറ്റ ഗ്രൂപ്പ്. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലെ ജെവാറിലാണ് വിമാനത്താവളം നിര്‍മ്മിക്കുന്നത്. വിമാനത്താവളത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് യമുന ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡുമായി ടാറ്റ ഗ്രൂപ്പ് കരാറില്‍ ഏര്‍പ്പെട്ടു. സ്വിസ് ഡെവലപ്പര്‍ ആയ സൂറിച്ച്‌ എയര്‍പോര്‍ട്ട് ഇന്റര്‍നാഷണല്‍ എജിയുടെ അനുബന്ധ സ്ഥാപനമാണ് യമുന ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ്.

യമുന ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് വിമാനത്താവളത്തിലെ റണ്‍വേ, ടെര്‍മിനലുകള്‍, റോഡുകള്‍, യൂട്ടിലിറ്റികള്‍, എയര്‍സൈഡ് ഇന്‍ഫ്രാസ്ട്രക്ചര്‍, മറ്റ് അനുബന്ധ കെട്ടിടങ്ങള്‍ എന്നിവ നിര്‍മ്മിക്കും. 1,334 ഹെക്ടര്‍ സ്ഥലത്താണ് വിമാനത്താവളം ഒരുങ്ങുന്നത്. 5,700 കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന ഈ വിമാനത്താവളം 2024 ഓടെ തുറക്കുമെന്നാണ് സൂചന.

‘ഏറ്റവും നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുകൊണ്ട് ഗുണനിലവാരം, സുരക്ഷ, സുസ്ഥിരത എന്നീ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും വിമാനത്താവളത്തിന്റെ നിര്‍മ്മാണം. കൂടാതെ, കൃത്യസമയത്ത് പണി പൂര്‍ത്തിയാക്കും’, ടാറ്റാ പ്രൊജക്റ്റ് സിഇഒയും എംഡിയുമായ വിനായക് പൈയെ പറഞ്ഞു.

Related Articles

Back to top button