InternationalLatest

ശക്തമായ ശിക്ഷ നടപടികളുമായി കുവൈറ്റ്

“Manju”

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കുറ്റകൃത്യങ്ങള്‍ അവസാനിപ്പിക്കാന്‍, പൊതുസുരക്ഷാ മേഖല അടുത്തിടെ നടത്തിയ ശ്രമങ്ങളുടെ ഭാഗമായി, 26 കുറ്റവാളികളെയും, വിവിധ കേസുകളുമായി ബന്ധപ്പെട്ട് 62 സിവിലിയന്‍മാരെയും അറസ്റ്റു ചെയ്തതായി ആഭ്യന്തര മന്ത്രാലയത്തിലെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് പബ്ലിക് റിലേഷന്‍ & സെക്യൂരിറ്റി മീഡിയ ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.
ഒളിവില്‍ പോയതുമായി ബന്ധപ്പെട്ട് എട്ട് കേസുകള്‍, 48 റെസിഡന്‍സ് നിയമ ലംഘനങ്ങള്‍, ഐഡികള്‍ ഇല്ലാത്തതുമായി ബന്ധപ്പെട്ട് 112 കേസുകള്‍, വിവിധ കേസുകളുമായി ബന്ധപ്പെട്ട് 33 വാഹനങ്ങള്‍, 65 മദ്യ-മയക്കുമരുന്ന് കേസുകള്‍ എന്നിവയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കുറ്റകൃത്യങ്ങള്‍ അവസാനിപ്പിക്കാനും, സുരക്ഷ ശക്തമാക്കാനുമുള്ള നടപടികള്‍ തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.

Related Articles

Back to top button