Uncategorized

പ്രതിശ്രുത വരനെ അറസ്റ്റു ചെയ്ത ലേഡി സിങ്കം അറസ്റ്റില്‍

“Manju”

ഗുവാഹത്തി: തട്ടിപ്പുകേസില്‍ പ്രതിശ്രുത വരനെ അറസ്റ്റുചെയ്ത് ‘ലേഡി സിങ്കം’ എന്നറിയപ്പെട്ട അസാം നാഗാവ് പൊലീസ് സബ് ഇന്‍സ്പെക്ടര്‍ ജുന്‍മോനി രാഭയും അതേ കേസില്‍ പിടിയിലായി. 48 മണിക്കൂറിലേറെ ചോദ്യം ചെയ്തശേഷമാണ് ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയത്.

കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ജോലി, കരാര്‍ തുടങ്ങിയവ വാഗ്‌ദാനം ചെയ്ത് ആളുകളെ കബളിപ്പിച്ചതിനാണ് പ്രതിശ്രുത വരന്‍ പൊഗാഗിനെ രാഭ അറസ്റ്റു ചെയ്തത്. എന്നാല്‍, ഇതിനുപിന്നാലെ രാഭയ്ക്കെതിരെയും ആരോപണം ഉയര്‍ന്നു. പൊഗാഗ്, രാഭയെ മുന്നില്‍ നിറുത്തി സാമ്പത്തിക ഇടപാടുകള്‍ നടത്തുകയും കരാറുകാരെ വഞ്ചിക്കുകയും ചെയ്തുവെന്നാണ് പരാതി. തുടര്‍‌ന്നാണ് രാഭയ്ക്കെതിരെ പൊലീസ് കേസ് എടുത്തത്.

2021 ഒക്ടോബറിലാണ് പൊഗാഗുമായി രാഭയുടെ വിവാഹനിശ്ചയം നടന്നത്. ഈ വർഷം നവംബറിൽ വിവാഹം നടത്താൻ തീരുമാനിച്ചിരുന്നു. നേരത്തേ, ബിഹ്പുരിയാ എം. എല്‍. . അമിയ കുമാർ ഭൂയനുമായി രാഭ നടത്തിയ ഫോൺ സംഭാഷണം ചോർന്നതും വിവാദമായിരുന്നു.

 

 

Related Articles

Back to top button