IndiaLatest

നോട്ടുകളില്‍ ഇനി ഗാന്ധിജിയ്ക്കൊപ്പം ടാഗോറും, അബ്ദുള്‍ കലാമും

“Manju”

 

ഡല്‍ഹി : ഇന്ത്യയിലെ കറന്‍സികളില്‍ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയ്ക്ക് ശേഷം രണ്ടുപേരുടെ ചിത്രംകൂടി ആലേഘനം ചെയ്യാന്‍ തയ്യാറെടുക്കുകയാണ് ആര്‍.ബി..യും കേന്ദ്രസര്‍ക്കാരും. ദേശീയ ഗാനത്തിന്റെ സൃഷ്ടാവായ രവീന്ദ്രനാഥ ടാഗോറിന്റെയും ഇന്ത്യയുടെ മിസൈല്‍മാനും മുന്‍ രാഷ്ട്രപതിയുമായിരുന്ന എ.പി.ജെ. അബ്ദുള്‍ കലാമിന്റെയും ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള നോട്ടുകള്‍ ആണ് പുറത്തിറക്കുക. ഗാന്ധിജിയ്ക്ക് ശേഷം നോട്ടുകളില്‍ ഇടംപിടിക്കുന്ന ആദ്യവ്യക്തികളായിരിക്കും ഇവര്‍ രണ്ടുപേരും. ഒരു നോട്ടില്‍ ഒരാളുടെ ചിത്രമേ കാണുകയുള്ളൂ. നോട്ടുകളുടെ മൂല്യം നിശ്ചയിച്ചിട്ടില്ല. ഇതിനുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ പറയുന്നു. ടാഗോറിന്റെയും എ.പി.ജെ. അബ്ദുള്‍ കലാമിന്റെയും ഒന്നിലധികം ചിത്രങ്ങള്‍ ഉപയോഗിച്ചുള്ള സാമ്പിള്‍ ഇതിനായി തയ്യാറാക്കും. അന്തിമ തീരുമാനം ഉന്നത തലത്തില്‍ സ്വീകരിക്കും. മൂന്ന് വാട്ടര്‍മാര്‍ക്ക് സാമ്പിളുകളുടെ രൂപകല്പനയ്ക്കാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

Related Articles

Back to top button