KeralaLatestThiruvananthapuram

എൽ.ഡി.എഫ് പ്രകടനപത്രിക പുറത്തിറക്കി

“Manju”

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള എല്‍ഡിഎഫിന്റെ പ്രകടന പത്രിക തിരുവനന്തപുരത്ത് പ്രകാശനം ചെയ്തു. തുടര്‍ഭരണം മുന്നില്‍ കണ്ടുള്ള പ്രകടനപത്രികയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു. ജനങ്ങള്‍ ഇടതുപക്ഷ തുടര്‍ഭരണം ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എകെജി സെന്ററില്‍ എല്‍ഡിഫ് കണ്‍വീനര്‍ എ വിജയരാഘവന്‍, കാനം രാജേന്ദ്രന്‍ തുടങ്ങിയ ഇടതുമുന്നണി നേതാക്കളാണ് പ്രകടനപത്രിക പ്രകാശനം ചെയ്തത്. പ്രകടനപത്രികയില്‍ രണ്ടുഭാഗമുണ്ട്. ആദ്യഭാഗത്ത് 50 ഇന പരിപാടികള്‍. അഭ്യസ്തവിദ്യര്‍ക്ക് തൊഴില്‍ നല്‍കുന്നതിന് മുന്‍ഗണന നല്‍കുമെന്നാണ് വാഗ്ദാനം. 40 ലക്ഷം തൊഴിലവസം സൃഷ്ടിക്കും. കാര്‍ഷിക മേഖലയില്‍ 50% വരുമാന വര്‍ധന ഉറപ്പുവരുത്തും. ക്ഷേമപെന്‍ഷന്‍ ഘട്ടംഘട്ടമായി 2500 രൂപയാക്കും, വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍ പദ്ധതി നടപ്പാക്കും. തുടങ്ങിയവയാണ് വാഗ്ദാനം. 900 നിര്‍ദേശങ്ങളാണ് പ്രകടനപത്രികയില്‍ മുന്നോട്ടുവെക്കുന്നതെന്ന് വിജയരാഘവന്‍ പറഞ്ഞു. അഞ്ചു വര്‍ഷം കൊണ്ട് പതിനായിരം കോടിയുടെ നിക്ഷേപം കൊണ്ടുവരും തുടങ്ങിയവയും പ്രകടനപത്രികയില്‍ പറയുന്നു.

അഞ്ചു വര്‍ഷക്കാലം കേരളത്തിലെ ഇടതുമുന്നണി നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങളും ജനക്ഷേമപ്രവര്‍ത്തനങ്ങളുമാണ് ഇടതുമുന്നണിയുടെ കരുത്ത്. സംസ്ഥാനത്ത് മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് ഇടതുമുന്നണി പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് നല്ല അംഗീകാരം കിട്ടിയ സര്‍ക്കാരിന് തുടര്‍ഭരണം ലഭിക്കുമെന്നും യാതൊരു തരത്തിലുള്ള അപവാദപ്രചരണങ്ങളോ വര്‍ഗ്ഗീയ കൂട്ടുകെട്ടോ കേരളം അംഗീകരിക്കില്ലെന്നും വിജയരാഘവന്‍ പറഞ്ഞു. ഇടതുപക്ഷ തുടര്‍ഭരണം പ്രതീക്ഷിക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് അവരുടെ പ്രതീക്ഷയോളം വളരാന്‍ കഴിയുന്ന പ്രകടനപത്രികയാണ് തയ്യാറാക്കിയതെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button