LatestThiruvananthapuram

ഉത്തരവില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെടും

“Manju”

തിരുവനന്തപുരം: വനാതിര്‍ത്തിയില്‍ ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയാക്കണമെന്ന സുപ്രീംകോടതി ഉത്തരവില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെടുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.

ജനവാസ മേഖലകളെ ബഫര്‍ സോണില്‍ നിന്ന് ഒഴിവാക്കുക എന്ന നിലപാട് തന്നെയാണ് സംസ്ഥാന സര്‍ക്കാരിന് ഉള്ളത്. അതില്‍ ഉറച്ചു നില്‍ക്കുന്നു. സുപ്രീംകോടതിയെ സമീപിക്കാന്‍ ഉള്ള വാതിലുകള്‍ തുറന്നു കിട്ടിയിട്ടുണ്ട്. കര്‍ഷകരുമായി ഏറ്റുമുട്ടലിന്റെ സാഹചര്യം ഇല്ലെന്നും മന്ത്രി പറഞ്ഞു.

കര്‍ഷക താല്‍പര്യം സംരക്ഷിക്കാന്‍ ഉള്ള വഴികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സുപ്രീം കോടതിയെ നേരിട്ട് സമീപിക്കാന്‍ സാധിക്കുമോ എന്നതാണ് പ്രധാനമായും പരിശോധിക്കുന്നത്. കര്‍ഷകരെയും സര്‍ക്കാരിനെയും തമ്മില്‍ തെറ്റിക്കാന്‍ ഗൂഡ ശ്രമം ഉണ്ടോ എന്ന് സംശയം ഉണ്ടെന്നും മന്ത്രി പറഞ്ഞു.

അതേസമയം, സുപ്രീം കോടതി ഉത്തരവില്‍ കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം നിയമപരിശോധന തുടങ്ങി. സംസ്ഥാനങ്ങളുടെ ആശങ്കയില്‍ അനുഭാവപൂര്‍വ്വമായ പരിഗണനയെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. അന്തിമഉത്തരവില്‍ പുനപരിശോധന ഹര്‍ജി നല്‍കുന്നതടക്കം ചര്‍ച്ച ചെയ്യുന്നതായി വനം പരിസ്ഥിതി മന്ത്രാലയ വ്യത്തങ്ങള്‍ സൂചിപ്പിച്ചു

Related Articles

Back to top button