പള്ളുരുത്തി: ഫോര്‍ട്ടുകൊച്ചിയില്‍ ലഹരി സംഘം ഹോംസ്റ്റേ അടിച്ചുതകര്‍ത്തു. ഹോംസ്റ്റേയില്‍ എത്തിയ വിനോദ സഞ്ചാരികളായ പെണ്‍കുട്ടികളെ ശല്യപ്പെടുത്തിയതു ചോദ്യം ചെയ്തതാണ് ലഹരി സംഘത്തെ പ്രകോപിപ്പിച്ചത്. തിങ്കളാഴ്ച വൈകീട്ടോടെ അമ്പതോളം വരുന്ന അക്രമി സംഘം പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഹോംസ്റ്റേയില്‍ അക്രമണം അഴിച്ചുവിടുകയുമായിരുന്നു. പ്രദേശത്തെ മണിക്കൂറുകളോളം ഭിതിയിലാഴ്ത്തിയ ഗുണ്ടാ ആക്രമണസംഘത്തെ നിയന്ത്രിക്കുന്നതില്‍ പോലീസിന്റെ ഭാഗത്തുനിന്ന് അനാസ്ഥയുണ്ടായതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. സംഭവത്തെത്തുടര്‍ന്ന് ഹോംസ്റ്റേ നടത്തിപ്പുകാരായ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആക്രമണത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Related Articles
വന്ദനയ്ക്ക് യാത്രാമൊഴി, മൃതദേഹം സംസ്കരിച്ചു
May 11, 2023 4:35 PM
രാമക്ഷേത്രത്തിനു പകരം നൽകിയ 5 ഏക്കർ ഭൂമിയിൽ സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രിയും മസ്ജിദും
August 5, 2020 8:33 AM
Check Also
Close
-
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ; നിര്‍ണ്ണായക യോഗം നാളെMay 16, 2021 4:38 PM