LatestThiruvananthapuram

ശംഖുമുഖം ബീച്ചിനെ പഴയകാല പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുവരും

“Manju”

തിരുവനന്തപുരം: ശംഖുമുഖം ബീച്ചിന്റെ നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. ശംഖുമുഖം ബീച്ചിനെ പഴയകാല പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുവരുവാനുള്ള ശ്രമങ്ങള്‍ക്ക് ടൂറിസം വകുപ്പ് തുടക്കം കുറിച്ചുവെന്ന് മന്ത്രി അറിയിച്ചു.

തിരുവനന്തപുരം ജില്ലയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ശംഖുമുഖം ബീച്ചിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ലോക സമുദ്ര ദിനത്തോട് അനുബന്ധിച്ച്‌ സംഘടിപ്പിച്ച പരിപാടിയില്‍ ബീച്ചിന്റെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും മന്ത്രി തുടക്കം കുറിച്ചു. ശംഖുമുഖം ബീച്ചിലെ സുനാമി പാര്‍ക്കില്‍ പുതുതായി പ്രവര്‍ത്തനം ആരംഭിക്കുന്ന ശംഖുമുഖം എക്‌സ്പ്രസ്സ് എന്ന ടോയ് ട്രെയിനിന്റെ ഉദ്ഘാടനവും ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിച്ചു.

Related Articles

Back to top button