Latest

മരണത്തെ പേടിക്കാതെ ജീവിക്കൂ… ദീർഘായുസ്സിനായി പുത്തൻ ഡയറ്റ് പ്ലാൻ

“Manju”

മരണത്തെ പേടിക്കാത്ത ആരാണുള്ളതല്ലെ, ദീർഘകാലം ജീവിക്കാനും ആരോഗ്യപൂർണമായ ജീവിതം നയിക്കാനും ആഗ്രഹിക്കുന്നവരാനണ് നമ്മളെല്ലാവരും.എന്നാൽ ജീവിത ശൈലി രോഗങ്ങളും മറ്റ് പ്രശ്‌നങ്ങളും ഇതിന് വിലങ്ങുതടിയാകാറുണ്ട്. ശരിയായ രീതിയിലുള്ള ഭക്ഷണത്തിലൂടെ തന്നെ ദീർഘായുസ്സ് നേടാനാകും. എങ്ങനെയാണെന്ന് അല്ലേ..? ലോൻജെവറ്റി ഡയറ്റ് എന്ന ഭക്ഷണക്രമം ശീലിച്ചാൽ മതി.

ധാന്യങ്ങൾ, പച്ചക്കറികൾ,പയറുവർഗങ്ങൾ, പരിപ്പ്, മറ്റ് ധാന്യങ്ങൾ കഴിക്കുന്നവരും റെഡ് മീറ്റ്, ഫസ്റ്റ് ഫുഡ്, വറുത്തതും പൊരിച്ചതുമായ ഭക്ഷണം എന്നിവ ഒഴിവാക്കുകയോ മിതപ്പെടുത്തകയോ ചെയ്യുന്ന സ്ത്രീകളിൽ ആയുർ ദൈർഘ്യം 11 വർഷവും പുരുഷന്മാരുടെ ആയുർദൈർഘ്യം 13 വർഷം വരെ വർദ്ധിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. 20 വയസിൽ ആരോഗ്യകരമായ ലോൻജെവറ്റി ഡയറ്റ് ആരംഭിച്ചാലാണ് ഈ റിസൾട്ട് ലഭിക്കുക. 60-ാം വയസ്സിലാണ് ഭക്ഷണക്രമം തുടങ്ങുന്നതെങ്കിൽ എട്ട് വർഷം വരെ ആയുർദൈർഘ്യം വർദ്ധിക്കുമെന്ന് പിഎൽഒഎസ് മെഡിസിൻ നടത്തിയ പഠനത്തിൽ പറയുന്നു.

ദീർഘ കാലം പൂർണ ആരോഗ്യവാനായി ജീവിക്കാൻ സഹായകമാകുന്ന ഭക്ഷണക്രമമാണ് ലോൻജെവറ്റി ഡയറ്റ്. മാംസഹാരവും മുട്ടയും പരിമിതപ്പെടുത്തി പ്രാഥമികമായും സസ്യാഹാരത്തെ പ്രോത്സാഹിപ്പിക്കുകയാണ് ലോൻജെവറ്റി ഡയറ്റ്. അമേരിക്കയിലെ സി ലിയോനാർഡ് ഡേവിസ് സ്‌കൂൾ ഓഫ് ജെറന്റോളജിയിലെ ലോൻജെവറ്റി ഇൻസ്റ്റിറ്റ്യൂട്ടിന്റെ തലവനുമായ വാൾട്ടർ ലോങ്കോയാണ് ഡയറ്റിന് രൂപം നൽകിയത്.

ലോങ്കോയുടെ ഡയറ്റ് പ്ലാൻ പ്രകാരം സസ്യാഹാരമാകണം പ്രധാനമായും ദീർഘായുസിനായി കഴിക്കേണ്ടത്. ഒപ്പം ചെറിയ അളവിൽ മാംസവും പാലുൽപ്പന്നങ്ങളും കഴിക്കണം. ഈ ഭക്ഷണ ക്രമം നിരന്തരം പിന്തുടരുകയും വേണം. കടൽ മത്സ്യങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മേൽ പറഞ്ഞവ പൂർണമായി ഒഴിവാക്കാനോ ഉപയോഗം നിയന്ത്രിക്കാനോ കഴിയുന്നില്ലെങ്കിൽ സസ്യാഹാരം പാകം ചെയ്യുന്നതിനൊപ്പം രുചിയ്‌ക്കായി ചേർക്കാവുന്നതാണ്. രുചിയ്‌ക്ക് പുറമേ ഇവ മെയിൻ കോഴ്‌സായി മാറാൻ പാടില്ല. കൊഴുപ്പിന്റെ അളവ് ഇവയിൽ വളരെയധികം ഉള്ളതിനാലാണ് ഇവ ഒഴിവാക്കാൻ നിർദേശിക്കുന്നത്.

പാലിനും പാൽ ഉൽപ്പന്നങ്ങളായ ചീസിനും ബട്ടറിനും പകരം ആട്ടിൻ പാലും അതിൽ നിന്നുണ്ടാക്കുന്ന ചീസും തൈരുമൊക്കെ ഉപയോഗിക്കാൻ ഡയറ്റ് നിർദേശിക്കുന്നു. ആട്ടിൻ പാലിലെ ധാതുക്കളും ആന്റി- ഇന്റഫ്‌ളമേറ്ററി ഗുണങ്ങളുമുള്ളതിനാലാണ് ആട്ടിൻ പാൽ നിർദേശിക്കുന്നത്. വർഷത്തിൽ അഞ്ച് വട്ടം ഭക്ഷണം ഉപേക്ഷിച്ച് ഉപവാസമിരിക്കുകയും വേണം. ചില നേരങ്ങളിൽ ഭക്ഷണം ഒഴിവാക്കുന്ന ഉപവാസമാണ് പറയുന്നത്.

ദീർഘായുസ്സിനുള്ള ഭക്ഷണക്രമം എല്ലാവരിലും ഒരുപോലെ പ്രവർത്തക്കണമെന്നില്ലെന്ന് ലോങ്കോ മുന്നറിയിപ്പ നൽകുന്നു.ഡയറ്റിനൊപ്പം ചിട്ടയായ വ്യായമ രീതികളും ജീവിത ശൈലി തിരഞ്ഞെടുപ്പുകളും ആയുസിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണെന്നും ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കുന്നു. മത്സ്യ-മാംസാധികളിലൂടെ ലഭിക്കേണ്ട പോഷകങ്ങൾ മറ്റ് സസ്യഹാരത്തിൽ നിന്നും ലഭിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തണം. എന്നാൽ മാത്രമാണ് ഊർജ്ജസ്വലരായിരിക്കാൻ കഴിയൂ.

Related Articles

Back to top button