KeralaLatest

മലപ്പുറത്ത് നവജാത ശിശുക്കളടക്കം നിരീക്ഷണത്തില്‍

“Manju”

സിന്ധുമോള്‍ ആര്‍

 

മലപ്പുറം: മലപ്പുറത്ത് എടപ്പാളില്‍ കൊവിഡ് സ്ഥിരീകരിച്ച രണ്ട് ഡോക്‌ടര്‍മാരുടെ സമ്പര്‍ക്കപട്ടികയില്‍ ഉള്ളത് ഇരുപതിനായിരത്തിലധികം പേര്‍. ശിശുരോഗ വിദഗ്ദ്ധനായ ഡോക്‌ടറുടെ പട്ടികയില്‍ ഒ.പി.യില്‍ എത്തിയ രോഗികളും ബന്ധുക്കളുമടക്കം പതിനായിരം പേരും ഐ.പി.യിലുള്ളത് 160 പേരുമാണ്. രണ്ടാമത്തെ ഡോക്ടറായ ഫിസിഷ്യന്‍ ഒ.പിയിലും ഐ.പിയിലുമായി ബന്ധപ്പെട്ടത് 5,500 പേരെയുമാണ്. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം ആശുപത്രി അധികൃതര്‍ കൈമാറിയ പട്ടികയിലെ മാത്രം കണക്കാണിത്.
ആശുപത്രി ആരോഗ്യ വകുപ്പിന് കൈമാറിയ കണക്കിന് പുറമെ ഇവരുടെ ബന്ധുക്കളും സുഹൃത്തുക്കളുമടങ്ങുന്ന പട്ടിക വേറെയുണ്ട്. കുട്ടികളുടെ ഡോക്ടറുടെ പട്ടികയില്‍ നവജാതശിശുക്കള്‍ വരെയുണ്ടെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. പട്ടികയിലുള്ള എല്ലാവരോടും നിരീക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ ആയിരം പേര്‍ക്ക് രണ്ട് ദിവസത്തിനകം കൊവിഡ് പരിശോധന നടത്താനാണ് ആരോഗ്യവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.

Related Articles

Back to top button