Latest

ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീണ് നാശനഷ്ടം . 

“Manju”
വെഞ്ഞാറമൂട് അഗ്നി രക്ഷാ സേന സ്ഥലത്ത് എത്തി മരങ്ങൾ മുറിച്ചു മാറ്റി

കൃഷ്ണകുമാര്‍ സി

വെഞ്ഞാറമൂട് : ഇന്നലെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും വെഞ്ഞാറമൂട് മേഖലയില്‍ വ്യാപകമായ നാശ നഷ്ടങ്ങള്‍.  മരങ്ങളും പിഴുത് വീണും ചില്ലകള്‍ ഒടിഞ്ഞു വീണും വീടുകള്‍ക്ക് കേടുപറ്റി. റോഡിലേക്കും വൈദ്യുതി ലൈനിലേക്കുമായി മരങ്ങള്‍ വീണ് വൈദ്യുതി വിതരണവും ഗതാഗതവും തടസ്സപ്പെട്ടു. വെഞ്ഞാറമൂട് കാവറ കൃഷ്ണ കൃപയിൽ കെ.എസ് സുമേഷിന്റെ വീട്ടിലേയ്ക്ക് സമീപത്തു നിന്ന കുറ്റൻമരം കടപുഴകിവീണ് കേടുപാടുകൾ സംഭവിച്ചു. വെഞ്ഞാറമൂട് ആറ്റിങ്ങൽ റോഡിലെ ബി എസ് എൻ എൽ ഓഫീസിലേയ്ക്ക് സമീപത്തുണ്ടായിരുന്ന പെരുമരവും തെങ്ങും കടപുഴകി വീണ് കേടുപാട് സംഭവിച്ചു. ഗ്രൈഡ് അസി. സ്റ്റേഷൻ ഓഫീസർ സന്തോഷ് കുമാർ, സീനിയർ ഫയർ ഓഫീസർ അജിത് കുമാർ എന്നിവരുടെ നേതൃത്വത്തിൽ വെഞ്ഞാറമൂട് അഗ്നി രക്ഷാ സേന സ്ഥലത്ത് എത്തി മരങ്ങൾ മുറിച്ചു മാറ്റി.

കൃഷ്ണകൃപയിൽ സുമേഷിന്റെ വീടിന് മുകളിൽ മരം കടപുഴകി വീണപ്പോൾ

 

Related Articles

Back to top button