Uncategorized

നടൻ ദിലീപിന് ഗോൾഡൻ വിസ ലഭിച്ചു

“Manju”

ദുബായ്: നടൻ ദിലീപിന് ഗോൾഡൻ വിസ ലഭിച്ചു. പത്ത് വർഷം കാലാവധിയുള്ളതാണ് ദുബായ് സർക്കാർ നൽകുന്ന ഗോൾഡൻ വിസ. രാജ്യത്ത് സ്‌പോൺസർമാരുടെ സഹായമില്ലാതെ ജീവിക്കാനും ജോലി ചെയ്യാനും ഗോൾഡൻ വിസ ലഭിക്കുന്നവർക്ക് സാധിക്കും. കാലാവധി കഴിഞ്ഞാൽ തനിയെ പുതുക്കാനുമാകും.

കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ആദ്യമായി മലയാള സിനിമാമേഖലയിലുള്ളവർക്ക് ഗോൾഡൻ വിസ ലഭിക്കുന്നത്. മോഹൻലാലിനും മമ്മൂട്ടിയ്‌ക്കുമാണ് ആദ്യമായി ഗോൾഡൻ വിസ ലഭിച്ചത്. പിന്നാലെ നിരവധി താരങ്ങൾക്ക് ഗോൾഡൻ വിസ ലഭിക്കുകയുണ്ടായി.

പ്രണവ് മോഹൻലാൽ, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, നൈല ഉഷ, ടൊവിനോ തോമസ്, ശ്വേത മേനോൻ,ജയസൂര്യ, ആശാ ശരത്, ആസിഫ് അലി, മിഥുൻ രമേശ്, ലാൽ ജോസ്, മീര ജാസ്മിൻ, സംവിധായകൻ സലീം അഹമ്മദ്, സിദ്ദിഖ്, ഗായിക കെ എസ് ചിത്ര, സുരാജ് വെഞ്ഞാറമൂട്, നിർമ്മാതാവ് ആൻറോ ജോസഫ്, മീന എന്നിവർ ഗോൾഡൻ വിസ സ്വീകരിച്ചിരുന്നു.

Related Articles

Back to top button