KasaragodKeralaLatest

പിക്കപ്പ് വാനില്‍ ആശുപത്രിയിലെത്തിച്ച കോവിഡ് രോഗി മരിച്ചു

“Manju”

കാസര്‍കോട്: ആംബുലന്‍സ് വിളിച്ചിട്ടും ലഭിക്കാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പിക്കപ്പ് വാനില്‍ ആശുപത്രിയിലെത്തിച്ച കോവിഡ് രോഗി മരിച്ചു. കാസര്‍കോടാണ് സംഭവം. വെള്ളരിക്കുണ്ടിന് സമീപമുള്ള കരിന്തളം പഞ്ചായത്തിലെ കൂരാംകുണ്ട് സ്വദേശി സാബു വട്ടംതടമാണ് മരിച്ചത്. സാബുവിനെ പി.പി.ഇ. കിറ്റണിഞ്ഞ നാലു പേര്‍ പേര്‍ന്ന് പിക്കപ്പ് വാനില്‍ കയറ്റുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പ്രചരിച്ചതോടെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.
സാബുവിന്റെ ഭാര്യയും മകളും കോവിഡ് ബാധിതരായിരുന്നു. പിന്നീട് സാബുവിനും കോവിഡ് പോസിറ്റീവായി. സാബുവിന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായതോടെ ബന്ധുക്കള്‍ 108 ആംബുലന്‍സിനെ ബന്ധപ്പെട്ടു. വെള്ളരിക്കുണ്ടില്‍ ആംബുലന്‍സും ഉണ്ടായിരുന്നു.
എന്നാല്‍, ഇത് കരിന്തളം പി.എച്ച്‌.സിക്ക് കീഴില്‍ ആണെന്നും വെള്ളരിക്കുണ്ടില്‍ നിന്നു ആംബുലന്‍സ് വിട്ട് തരാന്‍ ബുദ്ധിമുണ്ടെന്നും മുകളില്‍ ബന്ധപ്പെട്ട ശേഷം മറുപടി പറയാമെന്നും അധികൃതര്‍ പറഞ്ഞതായാണ് ബന്ധുക്കളുടെ ആരോപണം. ആംബുലന്‍സ് ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് കിട്ടിയ പിക്കപ്പില്‍ കയറ്റി സാബുവിനെ ആശുപത്രിയിലെത്തിച്ചതെന്നും ബന്ധുക്കള്‍ പറയുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും സാബു മരണത്തിന് കീഴടങ്ങുകയായിരുന്നു.

Related Articles

Back to top button