InternationalLatest

അബുദാബിയില്‍ സാംസ്കാരിക കേന്ദ്രങ്ങള്‍ തുറക്കാന്‍ അനുമതി

“Manju”

സിന്ധുമോള്‍ ആര്‍

അബുദാബി: കൊവിഡ് വ്യാപനം തുടരവേ അബുദാബിയില്‍ സാംസ്‌കാരിക കേന്ദ്രങ്ങള്‍ തുറക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഓരോ കേന്ദ്രത്തിലെയും സന്ദര്‍ശകശേഷിയുടെ 40 ശതമാനത്തെ മാത്രമേ അനുവദിക്കുകയുള്ളൂ. സാമൂഹികാകലം ഉറപ്പാക്കുന്നതിനുള്ള അടയാളപ്പെടുത്തലുകള്‍ നിലത്തുണ്ടാവണം. ജീവനക്കാര്‍ സംഘമായി ജോലിചെയ്യാന്‍ പാടില്ല. വലിയ കൂട്ടം ആളുകളെ പ്രവേശിപ്പിക്കരുത്. ഒരാള്‍ക്ക് പരമാവധി മൂന്ന് മണിക്കൂര്‍ മാത്രമായിരിക്കും സന്ദര്‍ശനാനുമതി.

ശില്പശാലകളും ടൂറുകളും പ്രത്യേക ക്ലാസുകളും മറ്റ് പരിപാടികളും നടത്താന്‍ പാടില്ല. കൃത്യമായ ഇടവേളകളില്‍ അണുനശീകരണം നടത്തണം. തെര്‍മല്‍ ക്യാമറകളും അണുനശീകരണ സംവിധാനങ്ങളും പ്രവേശന കവാടത്തില്‍ സജ്ജമാക്കണം. ആളുകള്‍ തമ്മില്‍ ബന്ധപ്പെടാനിടയുള്ള ഭാഗങ്ങളെല്ലാം ഗ്ലാസ് ഭിത്തികൊണ്ട് വേര്‍തിരിക്കണം. കേന്ദ്രങ്ങളിലെ എല്ലാ ടച്ച്‌ സ്‌ക്രീനുകളും ഒഴിവാക്കണം.

വിവരങ്ങള്‍ പ്രിന്റുചെയ്ത ഗൈഡിന് പകരമായി ഡിജിറ്റല്‍ ഗൈഡുകള്‍ ലഭ്യമാക്കണം. എല്ലാ ജീവനക്കാരും ദിവസവും കൃത്യമായ ഇടവേളകളില്‍ ശരീരതാപനില പരിശോധിക്കണം. മുഖാവരണങ്ങളും കയ്യുറകളും എല്ലാസമയവും ധരിക്കണം. കൊവിഡ് പരിശോധന നടത്തി നെഗറ്റീവ് ഫലം ലഭിച്ച ജീവനക്കാര്‍ക്ക് മാത്രമേ ജോലിയില്‍ പ്രവേശിക്കാന്‍ അനുമതി ലഭിക്കുകയുള്ളു.

Related Articles

Back to top button