KeralaLatest

ഫൈബർ ക്ലിയർ ഗ്ലാസ് പ്രതിരോധവുമായി മലപ്പുറത്തെ ടാക്സികൾ.

“Manju”

പി.വി.എസ്

മലപ്പുറം: സുരക്ഷയുടെ ഫൈബർ ക്ലിയർ ഗ്ലാസ് ടാക്സി കാറുകളിൽ ഒരുക്കി കോവിഡ് പ്രതിരോധത്തിനൊരുങ്ങുകയാണ് മലപ്പുറം .ഡ്രൈവർ സീറ്റും പിൻസീറ്റും ഫൈബർ ക്ലിയർ ഗ്ലാസ് ഉപയോഗിച്ച് ഡ്രൈവറുമായി സമ്പർക്കമില്ലാത്ത രീതിയിൽ വേർതിരിച്ചാണ് സുരക്ഷയൊരുക്കിയിരിക്കുന്നത് .

തിരൂരിലെ സ്മാസ് ആൻഡ് ടൂർസ് ടാക്സി സർവീസാണ് ജില്ലയിൽ ആദ്യമായി കാറുകളിൽ കൊറോണ പ്രതിരോധത്തിനായി ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. മുൻ സീറ്റിൽ ഡ്രൈവർ മാത്രമേ ഇരിക്കാൻ പാടുള്ളൂ .ലഗേജ് ഉൾപ്പെടെയൊന്നും ഡ്രൈവർ സീറ്റിൽ പാടില്ല .പിൻസീറ്റിൽ യാത്രക്കാരും. ചെറുകിട ടാക്സി കാറുകളിൽ രണ്ട് പേരും ഏഴ് പേർക്കുള്ള കാറുകളിൽ നാലു പേരും സാമൂഹിക അകലം പാലിച്ചു മാത്രമേ യാത്ര ചെയ്യാൻ പാടുള്ളൂ .കാറിൽ കയറുന്നതിനു മുമ്പ് ഡ്രൈവർ യാത്രക്കാർക്ക് മാസ്കും സാനിറ്റൈസറും നൽകും.

ഓൺലൈനായി ടാക്സി ചാർജ് നൽകുന്നതിനാൽ കറൻസി നോട്ടുകളിലൂടെയുള്ള വൈറസ് വ്യാപനത്തെ തടയാനാകും .തുടക്കത്തിൽ നാല് കാറുകളിലാണ് ഈ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് സ്മാസ് ആൻഡ് ടൂർസ് ട്രാവൽസ് ഉടമ മുഹമ്മദ് അറിയിച്ചു .
പി.വി.എസ്

Related Articles

Back to top button