IndiaInternationalLatest

സൌദിയില്‍ കൊവിഡ് വാക്സിന്‍ വിതരണം പുരോഗമിക്കുന്നു; പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം

“Manju”

റിയാദ്: രാജ്യത്ത് കൊറോണ വൈറസ് വാക്സിന്‍ സ്വീകരിച്ചവരില്‍ ഇത് വരെ പാര്‍ശ്വഫലങ്ങളൊന്നും കാണിച്ചിട്ടില്ലെന്ന് സഊദി ആരോഗ്യ മന്ത്രാലയം. സ്വദേശികളും വിദേശികളും അടക്കം നിരവധി പേരാണ് ഇതിനകം വാക്സിന്‍ സ്വീകരിച്ചത്. എന്നാല്‍ ഇവരില്‍ പാര്‍ശ്വഫലങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ലെന്നും പൂര്‍ണ്ണ ആരോഗ്യവാന്മാരുമാണെന്നും സഊദി ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച സ്ഥിരീകരിച്ചു.

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സഊദി ആദ്യ ഘട്ട വാക്സിന്‍ വിതരണത്തിനുള്ള നടപടികള്‍ ആരംഭിച്ചത് ആദ്യ ഘട്ടത്തില്‍ 440,000 പേര്‍ക്ക് വാക്സിന്‍ നല്‍കും. കൊറോണ വൈറസ് വാക്സിന്‍ സ്വീകരിച്ചവരെല്ലാം ആരോഗ്യവാന്മാരും അപ്രതീക്ഷിത ലക്ഷണങ്ങളൊന്നും ഇത് വരെ പ്രകടിപ്പിച്ചില്ലെന്നും ആരോഗ്യ മന്ത്രാലയ വക്താവ് മുഹമ്മദ്‌ അബ്ദുല്‍ അലി ട്വിറ്ററില്‍ അറിയിച്ചു. നിലവില്‍ റിയാദില്‍ മാത്രമാണ് വാക്സിന്‍ വിതരണം നടക്കുന്നത്. ഉടന്‍ തന്നെ കിഴക്കന്‍, പടിഞ്ഞാറന്‍ പ്രാവിശ്യകളിലും സെന്ററുകള്‍ തുറക്കും ദിനേന ആയിരക്കണക്കിന് ആളുകളാണ് മന്ത്രാലയത്തിന്റെ സിഹതീമൈബൈല്‍ ആപ്ലിക്കേഷന്‍ വഴി രജിസ്റ്റര്‍ ചെയ്യുന്നത്.

ഗര്‍ഭിണികള്‍, മുലകുടി തുടരുന്ന അമ്മമാര്‍, രണ്ട് മാസത്തിനുള്ളില്‍ ഗര്‍ഭിണി ആകുമെന്ന് കരുതുന്ന സ്ത്രീകള്‍, വിവിധ അലര്‍ജികള്‍ ഉള്ളവര്‍, 90 ദിവസത്തിനുള്ളില്‍ കൊവിഡ് വൈറസ് വന്ന് രോഗമുക്തി നേടിയവര്‍ തുടങ്ങിയവര്‍ക്ക് വാക്സിന്‍ അനുവദിക്കുകയില്ലെന്ന് മന്ത്രാലയ അറിയിപ്പില്‍ വ്യക്തമാക്കി.

 

Related Articles

Back to top button