IndiaLatest

അഗ്നിപഥ് പ്രതിഷേധം : ക്ഷമയോടെ കേട്ട് ഭഗവന്ത് സിംഗ് മാന്‍

“Manju”

ചണ്ഡിഗഡ് : അഗ്നിപഥ് പദ്ധതിക്കെതിരെ കറുപ്പണിഞ്ഞ് പ്രതിഷേധിച്ചയാള്‍ക്ക് മുന്നില്‍ ഔദ്യോഗിക വാഹനം നിറുത്തി, അയാളുടെ കൈ പിടിച്ച്‌ അയാള്‍ക്ക് പറയാനുള്ളത് മുഴുവന്‍ ക്ഷമയോടെ കേട്ട് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാന്‍.
പഞ്ചാബില്‍ മുഖ്യമന്ത്രിയുടെ റോഡ് ഷോയ്ക്കിടെയാണ് സംഭവം.
മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ കറുത്ത ടീ ഷര്‍ട്ട് ധരിച്ച ഒരാള്‍ കൈവീശി കാണിച്ചു. വാഹനം നിറുത്താന്‍ ആവശ്യപ്പെട്ട മാന്‍, പ്രതിഷേധക്കാരന് പറയാനുള്ളതു മുഴുവന്‍ കേട്ടു. ഇതിന്റെ വീഡിയോ ആംആദ്മി പാര്‍ട്ടി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. പ്രതിഷേധക്കാരന്റെ കൈയില്‍ മുറുകെ പിടിച്ചുകൊണ്ടാണ് മുഖ്യമന്ത്രി അയാള്‍ക്ക് പറയാനുള്ളത് മുഴുവനും കേട്ടത്.

അഗ്നിപഥ് പദ്ധതിയുമായി മുന്നോട്ടു പോകുന്നതിനു മുമ്ബ് അതേക്കുറിച്ച്‌ രാഷ്ട്രീയ നേതൃത്വം വിശദമായി ചര്‍ച്ച ചെയ്യണമെന്നായിരുന്നു യുവാവിന്റെ ആവശ്യം. ഇതിന് മറുപടിയായി വിഷയത്തില്‍ എം.പിമാരുടെ യോഗം വിളിച്ച്‌ ചേര്‍ത്താല്‍ താന്‍ തീര്‍ച്ചയായും പങ്കെടുക്കുമെന്ന് മാന്‍ ഉറപ്പു നല്‍കി.

Related Articles

Back to top button