IndiaInternational

കൊവാക്‌സിന്റെ ഉപയോഗത്തിന് അനുമതി നൽകി സിംബാബ്‌വേ

“Manju”

ഹരാരെ : ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച കൊറോണ പ്രതിരോധ വാക്‌സിനായ കൊവാക്‌സിന്റെ ഉപയോഗത്തിന് അംഗീകാരം നൽകി സിംബാബ്‌വേ. സിംബാബ്‌വേയിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. കൊവാക്‌സിന്റെ ഉപയോഗത്തിന് അംഗീകാരം നൽകിയതോടെ ഉടൻ ഇന്ത്യയിൽ നിന്നും വാക്‌സിനുകൾ എത്തിക്കുമെന്നാണ് വിവരം.

കഴിഞ്ഞ ദിവസം സിംബാബ്‌വേയിലെ ഇന്ത്യൻ അംബാസിഡർ വിജയ് ഖന്ദുജ വൈസ് പ്രസിഡന്റ് കോൺസ്റ്റാനിയോ ഷിവേംഗയുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഇതിനിടെയാണ് വാക്‌സിന് അനുമതി നൽകിയ വിവരം പ്രസിഡന്റ് അറിയിച്ചത്. എത്രയും വേഗം രാജ്യത്ത് വാക്‌സിൻ എത്തിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്ന് ഖന്ദുജ വൈസ് പ്രസിഡന്റിന് ഉറപ്പു നൽകിയിട്ടുണ്ട്.

ആദ്യമായാണ് ഒരു ആഫ്രിക്കൻ രാജ്യം കൊവാക്‌സിന്റെ ഉപയോഗത്തിന് അംഗീകാരം നൽകുന്നത്. ഐസിഎംആറിന്റെയും, പൂനൈ സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെയും സഹകരണത്തോടെ ഭാരത് ബയോടെക്കാണ് വാക്‌സിൻ വികസിപ്പിച്ചിരിക്കുന്നത്.

ഏതാനും ദിവസങ്ങൾക്ക് മുൻപ് ബ്രസീലിന് ഇന്ത്യ 20 മില്യൺ കൊവാക്‌സിൻ ഡോസുകൾ കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് സിംബാബ്‌വേ അനുമതി നൽകിയിരിക്കുന്നത്. ഇന്ത്യയുടെ കൊവിഷീൽഡ് വാക്‌സിനൊപ്പം കൊവാക്‌സിനും പ്രചാരം വർദ്ധിക്കുന്നു എന്നതാണ് ഇത് സൂചിപ്പിക്കുന്നത്.

Related Articles

Back to top button