IndiaLatest

ഇന്റര്‍നെറ്റ് വേണ്ട; പണമിടപാട് നടത്താൻ യുപിഐ ലൈറ്റ് എക്‌സ്

“Manju”

ഇന്റര്‍നെറ്റ് ഇല്ലെങ്കിലും പേയ്മെന്റുകള്‍ നടത്താൻ കഴിയുന്ന യുപിഐ ലൈറ്റ് എക്‌സ് അവതരിപ്പിച്ച്‌ ആര്‍ബിഐ ഗവര്‍ണര്‍. യുപിഐ ലൈറ്റ് ഫീച്ചറിന്റെ വിജയത്തെ തുടര്‍ന്നാണ് യു പി ഐ ലൈറ്റ് എക്സ് ആരംഭിച്ചത്. ഇത് വഴി ഉപയോക്താക്കള്‍ക്ക് പൂര്‍ണ്ണമായും ഓഫ്‌ലൈനായിരിക്കുമ്പോള്‍ പണം അയയ്‌ക്കാനും സ്വീകരിക്കാനും സാധിക്കും. ഇതിലൂടെ മോശം കണക്റ്റിവിറ്റിയുള്ള മേഖലകളില്‍ പോലും ഇടപാടുകള്‍ നടത്താൻ ഉപഭോക്താക്കളെ സഹായിക്കുന്നു. ഇൻറര്‍നെറ്റ് പ്രവര്‍ത്തനരഹിതമാകുമ്പോള്‍ ഓഫ്‌ലൈൻ ഇടപാടുകളിലൂടെ പണം അയയ്‌ക്കാനും സ്വീകരിക്കാനും വളരെ ഉപയോഗപ്രദമാകും.

ഭൂഗര്‍ഭ സ്റ്റേഷനുകള്‍, വിദൂര ലൊക്കേഷനുകള്‍ എന്നിവ പോലുള്ള കണക്റ്റിവിറ്റി ഇല്ലാത്ത പ്രദേശങ്ങളിലും ഇടപാടുകള്‍ നടത്താൻ യുപിഐ ലൈറ്റ് എക്സിന് സാധിക്കും. സാധാരണ UPI, UPI Lite എന്നിവയില്‍ നിന്ന് വ്യത്യസ്തമാണ് UPI Lite X. സാധാരണ യുപിഐ ഉപയോഗിച്ച്‌, എപ്പോള്‍ വേണമെങ്കിലും എവിടെയും ബാങ്ക് അക്കൗണ്ടുകള്‍ക്കിടയില്‍ പണം അയയ്‌ക്കാം. അതേസമയം, ചെറിയ പേയ്‌മെന്റുകള്‍ക്കുള്ളതാണ് യുപിഐ ലൈറ്റ്. എന്നാല്‍ യുപിഐ ലൈറ്റ് എക്‌സിന് പണം അയക്കുന്നയാളും സ്വീകരിക്കുന്നയാളും അടുത്തിരിക്കണം എന്നുണ്ട്. ഇത് രണ്ട് ഉപകരണങ്ങള്‍ക്കിടയില്‍ ഒരു ഹാൻ‌ഡ്‌ഷേക്ക് പോലെയാണ്. യുപിഐ ലൈറ്റ് എക്‌സിന് ഒറ്റ തവണ പരമാവധി 500 രൂപ മാത്രമേ പേയ്മെന്റ് നടത്താൻ സാധിക്കുകയുള്ളൂ. എന്നാല്‍ ഒരു ദിവസം 4,000 രൂപ വരെ പേയ്മെന്റ് നടത്താൻ സാധിക്കും.

Related Articles

Back to top button