KeralaLatest

വിറകടുപ്പില്‍ പാകം ചെയ്താല്‍ ആരോഗ്യത്തിന് നല്ലതാണോ

“Manju”

മറ്റ് നാടുകളെ അപേക്ഷിച്ച്‌ ഭക്ഷണം സ്വയം പാകം ചെയ്ത് കഴിക്കുന്നതിന് പ്രാധാന്യം നല്‍കുന്നവരാണ് നമ്മള്‍. എന്നാല്‍ ഭക്ഷണം പാകം ചെയ്യാന്‍ ഇന്ന് പലതരത്തിലുള്ള മാര്‍ഗങ്ങള്‍ ഉണ്ട്.
പാകം ചെയ്യുന്നതിന് പല ആധുനിക മര്‍ഗങ്ങളും ഉണ്ടെങ്കിലും വിറകടുപ്പിനെ ആശ്രയിക്കുന്നവര്‍ ഇക്കാലവുണ്ട്. വിറകടുപ്പില്‍ പാകം ചെയ്യുന്നത് പഴയ പാചകരീതിയാണെങ്കിലും, പാചകത്തില്‍ വിറകിന്റെ ഉപയോഗം വളരെ പ്രാധാന്യമുള്ളതാണ്. പണ്ട് കാലത്ത് വിറക് കത്തിച്ചായിരുന്നു ഭക്ഷണം പാകം ചെയ്തിരുന്നെങ്കില്‍ വൈകാതെ അത് മണ്ണെണ്ണ സ്റ്റൗവിലേക്കും പിന്നീട് അത് ഗ്യാസിലേക്കും മൈക്രോ വേവ് ഓവനിലേക്കും ഇലക്‌ട്രിക്ക് അടുപ്പിലേക്കും മാറി. മറ്റ് ചില പാചകരീതികളുമായി താരതമ്യപ്പെടുത്തുമ്ബോള്‍ വിറകടുപ്പില്‍ പാകം ചെയ്യുന്ന ഭക്ഷണം യഥാര്‍ത്ഥത്തില്‍ വളരെ ആരോഗ്യകരമാണെന്നാണ് പറഞ്ഞുവരുന്നത്. അതിനുള്ള ചില കാരണങ്ങള്‍ ഇതൊക്കെയാണ്.
വിറകുകൊണ്ടുള്ള പാചകത്തില്‍ എണ്ണ കുറച്ച്‌ ഉപയോഗിച്ചാല്‍ മതിയാകും. അതിനാല്‍ വിറകുകൊണ്ട് പാചകം ചെയ്ത വിഭവങ്ങളില്‍ സ്വാഭാവികമായും അനാരോഗ്യകരമായ കലോറി കുറവാണ്. ഇത് ഹൃദയാരോഗ്യത്തിനും ശരീരഭാരം നിയന്ത്രിക്കുന്നതിനും ഗുണം ചെയ്യും. വിറകില്‍ തീര്‍ത്ത ഭക്ഷണത്തിന് എല്ലായ്പ്പോഴും സവിശേഷമായ ഒരു രുചിയുണ്ടാകും. ഇത് കൃത്രിമ മസാലകളുടെ ആവശ്യകത കുറയ്‌ക്കുന്നു. കൂടാതെ സോഡിയത്തിന്റെ അളവ് നിയന്ത്രിക്കാനും അതുവഴി നല്ല ആരോഗ്യം വര്‍ദ്ധിപ്പിക്കാനും സഹായിക്കും എന്നാണ് പറയപ്പെടുന്നത്.
വിറകടുപ്പുകള്‍ക്ക് 700 ഡിഗ്രി ഫാരന്‍ഹീറ്റിന് മുകളിലുള്ള താപനിലയില്‍ പെട്ടെന്ന് എത്താന്‍ കഴിയും. ഉയര്‍ന്ന താപനില പിന്നീട് പാചക ദൈര്‍ഘ്യം കുറയ്‌ക്കുന്നതിന് കാരണമാകും. ഈ ചെറിയ പാചക സമയം ഭക്ഷണത്തില്‍ കൂടുതല്‍ പോഷകങ്ങള്‍ നിലനിര്‍ത്താൻ സഹായിക്കുന്നു.
ഇത് മൊത്തത്തിലുള്ള ഭക്ഷണ അനുഭവം തന്നെ മെച്ചപ്പെടുത്തുന്നു. വിറകുകൊണ്ടുള്ള വിഭവങ്ങള്‍ ആരോഗ്യകരമായ തിരഞ്ഞെടുപ്പും ശുദ്ധവും രുചികരവുമായ പാചകരീതിയുടെ ഏറ്റവും മികച്ച ഉറവിടവുമാണ് എന്ന് പലരും പറയുന്നത് ഇക്കാരണത്താലാണ്.

Related Articles

Back to top button