KeralaLatest

ശസ്ത്രക്രിയ ഇല്ലാതെ ഹൃദയ വാല്‍വ് മാറ്റിവയ്ക്കല്‍

“Manju”

കോഴിക്കോട്: കേരളത്തില്‍ ആദ്യമായി ശസ്ത്രക്രിയയില്ലാതെ 50 ഹൃദയ വാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടത്തി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് കോഴിക്കോട്ടെ മേയ്ത്ര ആശുപത്രി. ശസ്ത്രക്രിയയ്ക്ക് പുറമെ, ട്രാന്‍സ്കത്തീറ്റര്‍ ആര്‍ട്ടിക് വാല്‍വ് റീപ്ലേസ്മെന്റ് (ടിഎവിആര്‍), മിട്രല്‍ വാല്‍വ് റീപ്ലേസ്മെന്റ് (എംവിആര്‍), പള്‍മണറി വാല്‍വ് റീപ്ലേസ്മെന്റ് (പിവിആര്‍) എന്നീ മൂന്ന് തരം ഹാര്‍ട്ട് വാല്‍വ് റീപ്ലേസ്മെന്റ് രീതികള്‍ നടത്തുന്ന വടക്കന്‍ കേരളത്തിലെ ഏക കേന്ദ്രമാണ് മേയ്ത്ര ഹോസ്പിറ്റല്‍.

സംസ്ഥാനത്തെ ഏറ്റവും വലിയ ടി..വി.ആര്‍ കേന്ദ്രമാണ് മേയ്ത്ര. ചെറിയ (2-3 മില്ലിമീറ്റര്‍) മുറിവുകളുടെ ചികിത്സ മിനിമലി ഇന്‍വേസീവ് രീതികളിലൂടെ, ഹ്രസ്വമായ ആശുപത്രി വാസം, ശസ്ത്രക്രിയാ സങ്കീര്‍ണതകളില്‍ നിന്ന് വേഗത്തില്‍ ആശ്വാസം എന്നിവയെല്ലാം ഈ രീതിയുടെ സവിശേഷതയാണ്. കേടായ വാല്‍വുകള്‍ ഒരു കത്തീറ്റര്‍ ഉപയോഗിച്ച്‌ മാറ്റിസ്ഥാപിക്കുന്ന ഈ രീതി തുറന്ന ശസ്ത്രക്രിയയേക്കാള്‍ കൂടുതല്‍ ഫലപ്രദവും സൗകര്യപ്രദവുമാണ്. ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറികള്‍ നടത്താന്‍ കഴിയാത്ത രോഗികള്‍ക്കും ഈ രീതി ഉപയോഗപ്രദമാണ്.

 

 

 

Related Articles

Back to top button