KeralaLatest

കാസര്‍ഗോഡ് നേരിയ ഭൂചലനം

“Manju”

കാസര്‍ഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് മേഖലയില്‍ നേരിയ ഭൂചലനമുണ്ടായി. ഇന്ന് രാവിലെ 7.45 ഓടെയാണ് വലിയ ശബ്ദത്തോടെ ഭൂചനലമുണ്ടായത്. വിള്ളലുകളോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. റിക്ടര്‍ സ്‌കെയിലില്‍ 3.5 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് അധികൃതര്‍ അറിയിച്ചു.

കര്‍ണാടകയിലെ കുടകാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. കുടകിനു അഞ്ച് കിലോമീറ്റര്‍ പരിധിയിലും നേരിയ ഭൂചലനമുണ്ടായി. നാലു സെക്കന്റോളം ഭൂചലനം നീണ്ടുനിന്നു.

Related Articles

Back to top button