IndiaKeralaLatest

വെണ്ണവച്ചാല്‍ ഉറുമ്പരിക്കാത്ത സ്ഥലം; പത്മനാഭ സ്വാമി ക്ഷേത്രത്തിലെത്തി അവധൂതയാത്രികര്‍

“Manju”

ലോകത്തെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളില്‍ ഒന്നാണ് തിരുവനന്തപുരത്തെ കിഴക്കേ കോട്ടയിലെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രം. 1750 ല്‍ മാര്‍ത്താണ്ഡാവര്‍മ്മ മഹാരാജാവ് രാജ്യം ശ്രീപത്മനാഭ സ്വാമിക്ക് സമര്‍പ്പിച്ചു.

ശാന്തിഗിരി ആശ്രമം സ്ഥാപക ഗുരു നവജ്യോതിശ്രീകരുണാകര ഗുരു പത്മനാഭക്ഷേത്രത്തിലേക്ക് പോകുന്ന സമയം. ക്ഷേത്രത്തിന്റെ മുന്നില്‍ വന്നിട്ട് മുകളിലേക്ക് നോക്കിയപ്പോള്‍ ഒരു സുദര്‍ശന ചക്രം കണ്ടു. ഇതുകണ്ടപ്പോള്‍ ഗുരു ഞെട്ടിപ്പോയി. കാരണം പതിനഞ്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പ് ആ സുദര്‍ശന ചക്രവും ഇപ്പോഴുള്ള കെട്ടിടവുമെല്ലാം ഗുരു ദര്‍ശനത്തില്‍ കണ്ടിട്ടുണ്ട്. ആ ദിവസം ചിത്തിര തിരുന്നാള്‍ മഹാരാജാവിനെ എഴുന്നള്ളിക്കുന്ന ദിവസമായിരുന്നു. രാജാവ് വരുന്ന സമയത്ത് ആരും അതിനകത്ത് നിന്നുകൂടായെന്നതായിരുന്നു നിയമം.

എന്നാല്‍ ഇതൊന്നും അറിയാതെ ഗുരു പ്രതിഷ്ഠയുടെ അടുത്ത് ചെന്നു നിന്നു. പക്ഷേ ആരും തടഞ്ഞില്ല. രാജാവ് എഴുന്നള്ളിയപ്പോള്‍ ഗുരുവിനെ സൂക്ഷിച്ചു ഒന്നു നോക്കി കടന്നു പോയി. താനുമായി ബന്ധപ്പെട്ട ഒരു സ്ഥലം ഇവിടെയുണ്ടെന്ന് ഗുരുവിന്റെ മനസ്സില്‍ പറഞ്ഞു. വെണ്ണവച്ചാല്‍ ഉറുമ്പരിക്കാത്ത ഒരു സ്ഥലമുണ്ടിവിടെ അതാണ്. അത് അനന്ദന്റെ സമാധിയാണ്. ഗുരു ചുറ്റമ്പലത്തിന്റ നാലു വശത്തും നടന്നു. വടക്കേ നടയില്‍ കൂടി കിഴക്കോട്ട് നടന്നു. കൊട്ടാരത്തിലുള്ളവര്‍ക്ക് പോലും ആ സ്ഥലം അറിഞ്ഞുകൂടാ. അനന്തന്‍കാട് അവിടെ ഉണ്ടായിരുന്നതിനാലാണ് തിരുവനന്തപുരം എന്ന പേരുണ്ടായത്.

ഈ അനന്തന്‍കാട്ടിലാണ് ഈ സ്ഥലം നിലകൊള്ളുന്നത്. ഗുരുവിനെ സ്മരിച്ചുകൊണ്ട് ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി പറഞ്ഞു. പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ അവധൂതയാത്ര സംഘത്തിന് നല്‍കിയ സ്വീകരണ പരിപാടിയിലാണ് ഗുരുവിനെ കുറിച്ച് സ്വാമി സംസാരിച്ചത്.

ഉച്ചയ്ക്ക് 3 മണിക്കാണ് അവധൂത സംഘം ക്ഷേത്രത്തിലെത്തിത്. ക്ഷേത്രം ട്രസ്റ്റി ഷാളും ബൊക്കെയും നല്‍കി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വിയെയും സംഘത്തെയും സ്വീകരിച്ചു. പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ കുറച്ചു സമയം ചിലവഴിച്ച ശേഷം വെള്ളയമ്പലത്ത് ശാന്തിയാത്ര സ്ഥലത്തേക്ക് പുറപ്പെട്ടു.

വൈകിട്ട് 5 മണിക്ക് തിരുവനന്തപുരം പൗരാവലിയുടെ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം പോത്തന്‍കോട് നിവാസികളുടെ സ്നേഹ സ്വീകരണം ഏറ്റുവാങ്ങി മെയ് 1 ന് ആരംഭിച്ച അവധൂതയാത്ര പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തിലെത്തി ഗുരുപാദങ്ങളില്‍ സമര്‍പ്പിക്കും.

മെയ് 6 ന് രാവിലെ 11 മണിക്ക് നടക്കുന്ന നവഒലി ജ്യോതിര്‍ദിനം ഉദ്ഘാടന സമ്മേളനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ശേഷം 2 മണിക്ക് നടക്കുന്ന നവഒലി സമ്മേളനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. മെയ് 7 ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ദിവ്യപൂജ സമര്‍പ്പണത്തോടെ ഈ വര്‍ഷത്തെ നവഒലി ജ്യോതിര്‍ദിനം ആഘോഷങ്ങള്‍ക്ക് പരിസമാപ്തിയാകും.

 

 

 

 

Related Articles

Back to top button