InternationalLatest

59-ാം വയസില്‍ ചികിത്സ പൂര്‍ത്തിയാക്കി കിം

വിയറ്റ്നാം യുദ്ധത്തിലാണ് കിം ന് ശരീരമാസകലം പൊള്ളലേറ്റത്.

“Manju”

വിയറ്റ്നാം യുദ്ധത്തിലെ പൊള്ളല്‍ ; 59-ാം വയസില്‍ ചികിത്സ പൂര്‍ത്തിയാക്കി കിം.  അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ്, അമേരിക്കന്‍ സൈന്യം തന്റെ ഗ്രാമത്തില്‍ ബോംബുകള്‍ വര്‍ഷിച്ചപ്പോള്‍ ഒന്‍പതു വയസ്സുകാരിയായ ഒരു പെണ്‍കുട്ടി കരഞ്ഞുകൊണ്ട് ഓടുന്ന ചിത്രം .
യുദ്ധത്തില്‍‍ മനസ്സിനും ശരീരത്തിനും പരിക്കേറ്റ കിം ഫുക്ക്, 50 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബോംബ് ആക്രമണത്തിന്റെ പൊള്ളലിന് ചികിത്സ പൂര്‍ത്തിയാക്കിയത്. 59-ാം വയസിലാണ് കിം ഫുക്ക് അവസാനമായി ത്വക്ക് ശസ്ത്രക്രിയയ്ക്ക് വിധേയ ആയത്. 1972-ല്‍ കിം ഫുക്കിന് യുദ്ധത്തിനിടെ പൊള്ളലേറ്റു. ഒരു വര്‍ഷത്തെ ആശുപത്രി വാസത്തിനും 17 ശസ്ത്രക്രിയകള്‍ക്കും ശേഷമാണ് കിമ്മിനെ ആശുപത്രി വിടുന്നത്. സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ അവള്‍ക്ക് നിരവധി ചികിത്സകള്‍ക്ക് വിധേയയാകേണ്ടിവന്നു. ഒന്‍പതാം വയസ്സില്‍ ഗുരുതരമായി പൊള്ളലേറ്റ അവര്‍ ഇതിനകം നിരവധി ചികിത്സകള്‍ക്ക് വിധേയയായിരുന്നു.

Related Articles

Back to top button