IndiaLatest

ശ്രീനഗറില്‍ രണ്ട് ഭീകരര്‍ പിടിയില്‍

“Manju”

ശ്രീനഗറില്‍ രണ്ട് ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരര്‍ പിടിയില്‍. സെന്‍ട്രല്‍ കശ്മീരിലെ ശ്രീനഗര്‍ ജില്ലയിലാണ് ഇവര്‍ അറസ്റ്റിലായത്. ശ്രീനഗര്‍ പൊലീസും രാഷ്ട്രീയ റൈഫിള്‍സിന്റെ ഒരു സംഘവും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. പിടിയിലായവരില്‍ നിന്ന് വിവിധ തരത്തിലുള്ള ആയുധങ്ങളും കണ്ടെത്തി.ഖ്രൂ പാംപോര്‍ സ്വദേശി നവീദ് ഷാഫി വാനി, കദ്‌ലബല്‍ പാംപോര്‍ സ്വദേശി ഫൈസാന്‍ റാഷിദ് തെലി എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് നാല് പിസ്റ്റള്‍, വെടിയുണ്ടകള്‍, 16 ജെലാറ്റിന്‍ സ്റ്റിക്കുകള്‍, ഗ്രനേഡ് തുടങ്ങിയ ആയുധങ്ങളാണ് പിടികൂടിയത്.തീവ്രവാദികളുടെ നീക്കത്തെക്കുറിച്ചുള്ള രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രത്യേക സംഘത്തെ പ്രദേശത്ത് നിയോഗിക്കുകയായിരുന്നു.

Related Articles

Back to top button