EnglishIndia

ആയുഷ്മാന്‍ ഭാരത് ഒരു കോടി കടന്നു, സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: കേന്ദ്രത്തിന്റെ ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ഗുണഭോക്താക്കള്‍ ഒരു കോടി കടന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.

ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ഗുണഭോക്താക്കളുടെ എണ്ണം ഒരു കോടികടന്നിരിക്കുന്നു. ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാം. ഈ സംരംഭം നിരവധി ജീവിതങ്ങളെയാണ് സ്വാധീനിച്ചിരിക്കുന്നത്. മേഘാലയയില്‍ നിന്നുള്ള സൈനിക ഉദ്യോഗസ്ഥന്റെ ഭാര്യ പൂജാ ഥാപയാണ് പദ്ധതിയിലെ കോടിഅംഗം. ഇവരുമായി ഫോണില്‍ സംസാരിച്ചതായി പ്രധാനമന്ത്രി അറിയിച്ചു.

പദ്ധതിയുടെ പ്രയോജനങ്ങളെ കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആരോഗ്യസംരക്ഷണ പ്രവര്‍ത്തകരെ അഭിനന്ദിക്കുകയും ചെയ്തു. ഈ പദ്ധതിയുടെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന് രാജ്യത്ത് എവിടെ വേണമെങ്കിലും ഇത് പ്രയോജനപ്പെടുത്താം എന്നുള്ളതാണ്.അതുകൊണ്ട് ഗുണഭോക്താക്കള്‍ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇടത്ത് മാത്രമല്ല ഇന്ത്യയുടെ മറ്റുഭാഗങ്ങളിലും ഉയര്‍ന്ന നിലവാരമുള്ള വൈദ്യസഹായം ലഭിക്കും.

Related Articles

Back to top button