InternationalLatest

അമേരിക്കയില്‍ കോവിഡ്‌ വ്യാപനത്തിന് വഴിവച്ച വൈറസ് വകഭേദം ഗുജറാത്ത് 
സ്വദേശിയില്‍ സ്ഥിരീകരിച്ചു

“Manju”

ന്യൂഡല്‍ഹി : കോവിഡിന്റെ തീവ്രവ്യാപനത്തിന് ഇടയാക്കുന്ന ഒമിക്രോണിന്റെ ഉപവകഭേദം എക്സ്ബിബി.1.5 രാജ്യത്ത് സ്ഥിരീകരിച്ചെന്ന് റിപ്പോര്‍ട്ട്.
കോവിഡ് ബാധിച്ച ഗുജറാത്ത് സ്വദേശിയുടെ സ്രവ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. അമേരിക്കയില്‍ നിലവില്‍ കോവിഡ് വ്യാപനത്തിന്റെ പ്രധാന കാരണമാണ് എക്സ്ബിബി.1.5 എന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി കെ മിശ്രയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് കോവിഡ് സ്ഥിതിഗതികള്‍ അവലോകനം ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 226 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മൂന്ന് മരണം. നിലവിലെ കോവിഡ് ബാധിതരുടെ എണ്ണം 3653 ആയി ഉയര്‍ന്നു.
ജനിതകശ്രേണീകരണം പുരോഗമിക്കുന്നു
ഡിസംബറില്‍ ശേഖരിച്ച അഞ്ഞൂറോളം സാമ്ബിളുകളുടെ ജനിതകശ്രേണീകരണം പുരോഗമിക്കുന്നതായി അധികൃതര് അറിയിച്ചു. കോവിഡ് പരിശോധനയ്ക്കായി രാജ്യത്തുടനീളമുള്ള ഇന്സകോഗ് ലാബുകളിലാണ് പരിശോധന. അന്താരാഷ്ട്രയാത്രക്കാരില് രണ്ടുശതമാനം പേരുടെ സാമ്ബിളുകള് ശേഖരിച്ച്‌ പരിശോധന നടത്തുന്നുണ്ട്. ഇതിനോടകം 1716 അന്താരാഷ്ട്ര വിമാനയാത്രക്കാരെ പരിശോധിക്കുകയും 5666 സാമ്ബിള് ശേഖരിക്കുകയും ചെയ്തു.
കോവിഡ് വ്യാപനം തീവ്രമായ ചൈനയിലേക്കുള്ള ഔഷധ ഉല്‍പ്പന്നങ്ങളുടെയും ഉപകരണങ്ങളുടെയും കയറ്റുമതി നിരീക്ഷിക്കാന്‍ കേന്ദ്ര സര്ക്കാര് ബന്ധപ്പെട്ട അധികൃതരോട് നിര്ദേശിച്ചിട്ടുണ്ട്. രാജ്യത്തെ ഓക്സിജന്‍ പ്ലാന്റുകള്‍, വെന്റിലേറ്ററുകള്‍ എന്നിവയുടെ പ്രവര്ത്തനസജ്ജത ഇതിനോടകം വിലയിരുത്തി. രാജ്യത്ത് 21,097 കേന്ദ്രം മോക്ക്ഡ്രില്‍ നടത്തി.
ചൈന കോവിഡ് വിവരം കൈമാറണമെന്ന്
കോവിഡുമായി ബന്ധപ്പെട്ട കൂടുതല് വിവരങ്ങള്‍ പങ്കുവയ്ക്കണമെന്ന് ചൈനയോട് ലോകാരോഗ്യസംഘടന. കോവിഡ് ബാധിതരുടെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെയും തീവ്രപരിചരണവിഭാഗത്തില്‍ കഴിയുന്നവരുടെയും കൃത്യമായ വിവരങ്ങള്‍ പങ്കുവയ്ക്കണമെന്നാണ് ആവശ്യം. യുഎസ്, സ്പെയിന്‍, ദക്ഷിണ കൊറിയ, ഇറ്റലി, ഇന്ത്യ, ജപ്പാന്‍, തയ്വാന്‍ എന്നീ രാജ്യങ്ങള്‍ ചൈനയില്‍നിന്നുള്ള യാത്രക്കാര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരുന്നു.

Related Articles

Back to top button