KeralaLatest

പച്ചക്കറികള്‍ക്ക് തീവില

“Manju”

കണ്ണൂര്‍: സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് പച്ചക്കറി വില. ഇന്ധന വിലക്കും, പാചക വാതക വിലക്കുമൊപ്പം പച്ചക്കറി വിലയു വര്‍ധിച്ചതോടെ താങ്ങാനാവുന്നതിലും അപ്പുറമാണെന്നാണ് ജനങ്ങള്‍ പറയുന്നത്. ഒരാഴ്ചക്കിടെ ഇരട്ടിയിലധികം തുകയാണ് പച്ചക്കറികള്‍ക്ക് വര്‍ധിച്ചത്. തക്കാളി, സവാളി, മുരിങ്ങക്ക തുടങ്ങിയവയ്ക്കാണ് വില വര്‍ധിച്ചത്. തക്കാളിക്ക് ചെറുകിട മേഖലയില്‍ 60 രൂപയാണ് വില. സവാളക്ക് 40 മുതല്‍ 40 വരെയാണ് നിരക്ക്. വെണ്ട, വഴുതന, കാരറ്റ്, കാപ്‌സിക്കം, എന്നിവക്കും വില വര്‍ധിച്ചിട്ടുണ്ട്. വെണ്ടക്ക് 60, കാരറ്റ്, 64, മുരിങ്ങ 100, കാപ്‌സിക്കം 120, വഴുതന 40 എന്നിങ്ങനെയാണ് മൊത്ത വിപണന കടകളിലെ നിരക്ക്. 30 രൂപയുണ്ടായിരുന്ന പച്ചമുളകിന് 40 രൂപയായി വര്‍ധിച്ചിട്ടുണ്ട്. ഉരുളക്കിഴങ്ങിന് 40 രൂപയാണ് ഇന്നത്തെ വില.

Related Articles

Check Also
Close
Back to top button