InternationalLatest

ജപ്പാന്‍ മുന്‍ പ്രധാനമന്ത്രിക്ക് വെടിയേറ്റു

“Manju”

 

നാരാ : ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയ്ക്ക് വെടിയേറ്റു. നാരാ പട്ടണത്തില്‍ പൊതുപരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് വെടിയേറ്റത്.

ഷിന്‍സോ ആബെയ്ക്ക് ഹൃദയാഘാതം സംഭവിച്ചതായും റിപ്പോര്‍ട്ടുണ്ട്. നിലവില്‍ അബോധാവസ്ഥയിലാണ്. വെടിയുതിര്‍ത്ത ആളെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ പൊലീസ് ചോദ്യംചെയ്യുകയാണ്.

പാര്‍ലമെന്‍റിന്റെ ഉപരിസഭയിലേക്ക് ഞായറാഴ്ച നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനെത്തിയതായിരുന്നു ആബെ. നെഞ്ചിലാണ് ആബെയ്ക്ക് വെടിയേറ്റത്. ചോരയൊലിക്കുന്ന നിലയില്‍ അദ്ദേഹം താഴെ വീഴുകയായിരുന്നു. കൈത്തോക്ക് ഉപയോഗിച്ചാണ് അക്രമി വെടിവച്ചതെന്നാണ് പൊലീസിന്റെ നിഗമനം.

Related Articles

Back to top button