KeralaLatest

‍ ‘ബറോസ്’ വിസ്മയം ഭാഷകള്‍ കടന്നും.

“Manju”

മലയാളത്തിന്റെ നടന വിസ്മയം മോഹൻലാല്‍ സംവിധായകന്റെ വേഷം അണിയുന്നു എന്ന വാര്‍ത്ത സിനിമാ പ്രേമികള്‍ ആവേശത്തോടെയാണ് ഏറ്റെടുത്തത്. ‘ബറോസ്എന്ന ചിത്രം പ്രഖ്യാപിച്ചതു മുതല്‍ ആരാധകര്‍ കാത്തിരിപ്പിലാണ്. ജൂലൈ 29-ന് ചിത്രത്തിന്റെ ഷൂട്ടിം​ഗും അവസാനിച്ച. ബ്രഹ്മാണ്ഡ ചിത്രം തിയറ്ററില്‍ എന്ന് എത്തും എന്ന കാത്തരിപ്പിലാണ് മലയാളികള്‍. ഇപ്പോളിതാ ഭാഷയും ദേശവും കടന്ന് ലോകമെമ്പാടും വിസ്മയം തീര്‍ക്കാന്‍ ഒരുങ്ങുകയാണ് മോഹന്‍ലാലിന്റെ ബറോസ്. വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം 15 മുതല്‍ 20 ഭാഷകളിലാകും പ്രദര്‍ശനത്തിനെത്തുക എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ചൈനീസ്, പോര്‍ച്ചുഗീസ് ഉള്‍പ്പടെ 20 ഭാഷകളില്‍ സിനിമ മൊഴിമാറ്റം ചെയ്തോ സബ്‌ടൈറ്റില്‍ നല്‍കിയോ പുറത്തിറക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

ഇതിനകം തന്നെ ബറോസിന്റെ ലൊക്കേഷന്‍ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘ഗ്രാവിറ്റി ഇല്യൂഷന്‍എന്ന സാങ്കേതിക വിദ്യ ചിത്രത്തില്‍ ഉപയോ​ഗിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. മികച്ച ഒരു ദൃശ്യാനുഭവം സമ്മാനിക്കാന്‍ ബറോസിന് കഴിയുമെന്നാണ് സിനിമാ പ്രേമികളുടെ വിശ്വാസം. 2019 ഏപ്രിലില്‍ പ്രഖ്യാപിച്ച ബറോസ് ഒരു ത്രീഡി ചിത്രമാണ്. ലോകത്തിന്റെ എല്ലാം ഭാ​ഗങ്ങളിലും നിന്നെത്തിച്ച വാസ്‌കോ ഡ ഗാമയുടെ രത്‌നങ്ങളുടെയും നിധികളുടെയും കാവല്‍ക്കാരനായ ബറോസിന്റെ കഥയാണ് ചിത്രം പറയുന്നത്.

ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന മൈ ഡിയര്‍ കുട്ടിച്ചാത്തന്‍സംവിധാനം ചെയ്ത ജിജോയാണ് സിനിമയുടെ കഥ എഴുതിയിരിക്കുന്നത്. ബ്രഹ്മാണ്ഡ സിനിമയുടെ ഛായാ​ഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് സന്തോഷ് ശിവനാണ്. പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്‍പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നു. ആശിര്‍വാദ് സിനിമാസാണ് ബറോസ്നിര്‍മ്മിക്കുന്നത്.

Related Articles

Back to top button