LatestThiruvananthapuram

മങ്കി പോക്സ് ; യുഎഇയില്‍നിന്ന് വന്നയാള്‍ നിരീക്ഷണത്തില്‍

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് മങ്കിപോക്സ് ബാധ സംശയിക്കുന്ന ഒരാള്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇയാളില്‍ നിന്ന് ശേഖരിച്ച സാമ്പിള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചിട്ടുണ്ട്. വൈകുന്നേരത്തോടെ പരിശോധനാഫലം ലഭിച്ചാലേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂവെന്നും മന്ത്രി പറഞ്ഞു.

യു..ഇയില്‍ നിന്ന് കേരളത്തിലെത്തിയ ഇയാള്‍ നിരീക്ഷണത്തിലാണെന്നും മന്ത്രി പറഞ്ഞു. കൂടുതല്‍ പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു. കുരങ്ങുകളില്‍ നിന്ന് പടരുന്ന വൈറല്‍ പനി മനുഷ്യരില്‍ വ്യാപകമായി പടരില്ലെങ്കിലും, ലൈംഗികത പോലുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെ പകരാമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Related Articles

Back to top button