KeralaLatest

ജെ സി ഡാനിയേല്‍ പുരസ്‌കാരം സംവിധായകന്‍ കെ പി കുമാരന്

“Manju”

മലയാള ചലച്ചിത്ര രംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള 2021ലെ ജെ സി ഡാനിയേല്‍ പുരസ്കാരത്തിന് ചലച്ചിത്ര സംവിധായകന്‍ കെ.പി കുമാരനെ തിരഞ്ഞെടുത്തു. ഗായകന്‍ പി ജയചന്ദ്രന്‍ ചെയര്‍മാനായ ജൂറിയാണ് കെ.പി കുമാരനെ തിരഞ്ഞെടുത്തത്. അഞ്ച് ലക്ഷം രൂപയും ശില്‍പവുമാണ് പുരസ്‌കാരം. അടുത്ത മാസം മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം സമ്മാനിക്കും.

അതിഥി, ആകാശ ഗോപുരം, രുക്മിണി തുടങ്ങി നിരവധി മികച്ച ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകനാണ് കെ.പി കുമാരന്‍. കുമാരനാശാന്റെ ജീവിതകഥ പറയുന്ന ഗ്രാമവൃക്ഷത്തിലെ കുയില്‍എന്ന ചിത്രം അദ്ദേഹത്തിന്റെ സംവിധാനത്തില്‍ ഈ വര്‍ഷം റിലീസ് ചെയ്‌തിരുന്നു. 1988 ല്‍ രുക്മിണി എന്ന ചിത്രത്തിന് മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടി. മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരവും ഈ ചിത്രം സ്വന്തമാക്കി.

കഴിഞ്ഞ തവണ പിന്നണി ഗായകന്‍ പി ജയചന്ദ്രനാണ് ജെ.സി ഡാനിയല്‍ പുരസ്‌കാരം സമ്മാനിച്ചത്. ജെ.സി ഡാനിയേല്‍ അവാര്‍ഡ് ജേതാവ് അടൂര്‍ ഗോപാലകൃഷ്ണന്‍ ചെയര്‍മാനും നടനും തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജി പണിക്കര്‍, നടി സീമ, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, സാംസ്കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് ഐ..എസ് എന്നിവര്‍ അംഗങ്ങളായ സമിതിയായിരുന്നു കഴിഞ്ഞ തവണ പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.

 

Related Articles

Back to top button