KeralaLatest

ജില്ലയില്‍ വാക്സിനേഷന്‍ 20 ലക്ഷം ഡോസ് പിന്നിട്ടു

“Manju”

കൊല്ലം: ജില്ലയില്‍ വാക്സിനേഷന്‍ 20 ലക്ഷം ഡോസ് പിന്നിട്ടു. ചതയം ദിനത്തിലും ജില്ലയില്‍ ഇന്നലെ 35,807 പേര്‍ക്ക് വാക്സീനെടുത്തു. ഇതോടെ വാക്സീന്‍ എടുത്തവരുടെ ആകെ എണ്ണം 20,18,532 ആയി. ഓ​ണാ​ഘോ​ഷം അ​വ​സാ​നി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വാ​ക്‌​സി​നേ​ഷ​ന്‍ ഡ്രൈ​വു​ക​ള്‍ ന​ട​ത്താ​നും ടെ​സ്റ്റു​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ക്കാ​നും കോ​വി​ഡ് പ്ര​തി​രോ​ധം വി​ല​യി​രു​ത്താ​ന്‍ ചേ​ര്‍​ന്ന ഗൂ​ഗി​ള്‍ യോ​ഗ​ത്തി​ല്‍ ജി​ല്ലാ കള​ക്ട​ര്‍ ബി. ​അ​ബ്ദു​ല്‍ നാ​സ​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി.

സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന​ക​ളും മാ​ന​ദ​ണ്ഡ പാ​ല​ന​വും ക​ര്‍​ശ​ന​മാ​യി തു​ട​ര​ണം. കോ​വി​ഡ് പോ​സി​റ്റീ​വാ​യി വീ​ടു​ക​ളി​ല്‍ സൗ​ക​ര്യ​മി​ല്ലാ​ത്ത​വ​രെ ഗൃ​ഹ​വാ​സ പ​രി​ച​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും അ​ടി​യ​ന്ത​ര പ്ര​ധാ​ന്യ​ത്തോ​ടെ ഏ​കോ​പി​പ്പി​ക്ക​ണമെന്ന് ക​ള​ക്ട​ര്‍ വ്യ​ക്ത​മാ​ക്കി. ജി​ല്ലാ ഭ​ര​ണ​കൂ​ടം സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ണ​ത്തു​ടി 2021 ന്‍റെ ​ഭാ​ഗ​മാ​യ ക​ലാ​വി​രു​ന്ന് ഇ​ന്ന് ഇ​ഞ്ച​വി​ള​യി​ലെ വൃ​ദ്ധ​പ​രി​പാ​ല​ന കേ​ന്ദ്ര​ത്തി​ല്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ച്‌ ഓ​ണ്‍​ലൈ​ന്‍ വ​ഴി ന​ട​ത്തു​മെ​ന്നും ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. മ​ന്ത്രി​മാ​ര്‍, സാം​സ്‌​കാ​രി​ക നാ​യ​ക​ര്‍, പൗ​ര​പ്ര​മു​ഖ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.

കൊല്ലത്തെ കൂടാതെ കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം, തൃശൂര്‍ ജില്ലകള്‍ മാത്രമാണ് 20 ലക്ഷത്തിലധികം ഡോസ് വാക്സീന്‍ നല്‍കിയിട്ടുള്ളത്. നിലവില്‍ 20 ലക്ഷം ഡോസ് വിതരണം ചെയ്തതില്‍ രണ്ടു ഡോസ് സ്വീകരിച്ചവരും ഉള്‍പ്പെടുന്നു. അതിനാല്‍ പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും വാക്സീന്‍ എന്ന ലക്ഷ്യത്തിലേക്ക് എത്താന്‍ ആറു ലക്ഷം പേര്‍ക്കു കൂടി വാക്സീന്‍ നല്‍കേണ്ടി വരും. കുറവില്ലാതെ വാക്സീന്‍ ലഭിച്ചാല്‍ ഒരു മാസത്തിനുള്ളില്‍ ഈ നേട്ടത്തിലേക്ക് എത്താന്‍ കഴിയുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ പ്രതീക്ഷ.

Related Articles

Back to top button