InternationalLatest

മലയാളി താരം മുരളീ ശ്രീശങ്കര്‍ ഫൈനലില്‍

“Manju”

യൂജീന്‍: ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് പ്രവേശിച്ച്‌ ഇന്ത്യയ്‌ക്ക് അഭിമാനമായി മലയാളി താരം. 23-കാരനായ മുരളി ശ്രീശങ്കറാണ് ലോംഗ് ജംപ് ഫൈനലില്‍ പങ്കെടുക്കാന്‍ പോകുന്ന ആദ്യ ഇന്ത്യക്കാരന്‍. ചരിത്രത്തിലാദ്യമായാണ് ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷന്മാരുടെ ലോംഗ് ജംപ് ഇനത്തിന്റെ ഫൈനലില്‍ ഇന്ത്യന്‍ പ്രാതിനിധ്യം ഉണ്ടാകുന്നത്. ഫൈനലില്‍ 12 പേരാണ് മത്സരിക്കാനുള്ളത്. എട്ട് മീറ്റര്‍ ലോംഗ് ജംപ് ചാടിയാണ് ശ്രീശങ്കര്‍ ഫൈനലിലേക്ക് പ്രവേശനം നേടിയത്.

ജെസ്വിന്‍ (7.79), അനീസ് (7.73) എന്നിവരാണ് ലോംഗ് ജംപില്‍ പങ്കെടുത്ത മറ്റ് ഇന്ത്യന്‍ താരങ്ങള്‍. എന്നാല്‍ എട്ട് മീറ്റര്‍ ചാടിക്കടന്ന മുരളിക്ക് മാത്രമാണ് ഫൈനലിലേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞത്. മുരളി കൂടാതെ സ്റ്റീപ്പിള്‍ ചേസില്‍ ഇന്ത്യന്‍ താരം അവിനാഷ് മുകുന്ദിനും ഫൈനലിലേക്ക് പ്രവേശനം ലഭിച്ചിട്ടുണ്ട്. പുരുഷന്മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസിലാണ് നേട്ടം.

2022ലെ ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് യുഎസിലാണ് നടക്കുന്നത്. അമേരിക്കയിലെ ഒറീഗോണിലുള്ള ഹെയ്‌വാര്‍ഡ് ഫീല്‍ഡില്‍ ജൂലൈ 15 മുതല്‍ 24 വരെയാണ് ചാമ്പ്യന്‍ഷിപ്പ്.

Related Articles

Back to top button