International

സാൻ ഫ്രാൻസിസ്കോ വിമാനത്താവളത്തിൽ ബോംബ് ഭീഷണി

“Manju”

കാലിഫോർണിയ: സാൻ ഫ്രാൻസിസ്കോ അന്താരാഷ്‌ട്ര വിമാനത്താവളത്തെ ഭീതിയിലാക്കി ബോംബ് ഭീഷണി. ഭീഷണിയെ തുടർന്ന് വിമാനത്താവളത്തിലെ അന്താരാഷ്‌ട്ര ടെർമിനൽ ഒഴിപ്പിച്ചു. സംഭവത്തിൽ ഒരാളെ പോലീസ് പിടികൂടി. വിമാനത്താവളത്തിൽ ദുരൂഹ സാഹചര്യത്തിൽ ബാഗ് നിക്ഷേപിച്ചു എന്ന് സംശയിക്കപ്പെടുന്ന ആളിനെയാണ് പോലീസ് പിടികൂടിയത്.

സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തു വിട്ടിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നും യാത്രക്കാർ സഹകരിക്കണമെന്നും സാൻ ഫ്രാൻസിസ്കോ പോലീസ് അഭ്യർത്ഥിച്ചു.

അതേസമയം അമേരിക്കയിലെ ക്രമസമാധാന നില തകർന്നതായി അന്താരാഷ്‌ട്ര സംഘടനകൾ ആരോപിക്കുന്നു. അമേരിക്കയിൽ ആർക്കും ഏതു നിമിഷവും എന്തും സംഭവിക്കാമെന്ന സ്ഥിതിയാണ് നിലവിലുള്ളത്. ജൂലൈ ആദ്യ വാരത്തിൽ, വെടിവെപ്പുകളിൽ മാത്രം കൊല്ലപ്പെട്ടത് 220 പേരാണ്. 570 പേർക്ക് പരിക്കേറ്റു.

രാജ്യത്ത് 315 വെടിവെപ്പുകളാണ് ഈ വർഷം ഇതുവരെ ഉണ്ടായത്. ഇതിൽ 22,500 പേർ കൊല്ലപ്പെട്ടതായാണ് വിവരം.

Related Articles

Back to top button