Kerala
സ്വര്‍ണ്ണക്കടത്ത്; പ്രതികളെ ജയിലില്‍ വച്ച് ചോദ്യം ചെയ്യാന്‍ കോടതി അനുമതി
ശ്രീജ.എസ്
കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ ഒന്‍പത് പ്രതികളെ ജയിലില്‍ വച്ച് ചോദ്യം ചെയ്യാന്‍ ആദായ നികുതി വകുപ്പിന് കോടതി അനുമതി നല്കി. നികുതി വെട്ടിച്ച് അനധികൃത സ്വത്ത് സമ്പാദിച്ച കേസിലാണ് പ്രതികളെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യുന്നത്.
സ്വപ്ന സുരേഷ്, പി എസ് സരിത്ത് സന്ദീപ് നായര്‍, കെ ടി റമീസ്, ഹംജദ് അലി, ജലാല്‍, മുഹമ്മദ് ഷാഫി, മുഹമ്മദ് അന്‍വര്‍, ഇ സെയ്തലവി എന്നീ പ്രതികളെയാണ് ആദായ നികുതി വകുപ്പ് ജയിലില്‍ വച്ച് ചോദ്യം ചെയ്യുക.