KeralaLatest

ശ്രീചിത്തിര തിരുനാളിനു സ്മരണാജ്ഞലി

“Manju”

തിരുവനന്തപുരം :   നാട് നീങ്ങിയ മഹാരാജാവ് ശ്രീചിത്തിര തിരുനാളിന് കിഴക്കേകോട്ട പൗരസമിതി സ്മരണാജ്ഞലി അർപ്പിച്ചു .  പുഷ്പസമര്‍പ്പണത്തെ തുടര്‍ന്ന് ശ്രീ പന്മനാഭ സ്വാമി ക്ഷേത്ര കിഴക്കേ നടയിൽ പൗരസമിതി പ്രസിഡന്റ് പി കെ എസ് രാജന്റെ  അദ്ധ്യക്ഷതയിൽ നടന്ന അനുസ്മരണ ചടങ്ങ് ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്തു.   മുൻ മന്ത്രി വി.എസ്. ശിവകുമാർ,  നഗരസഭാ കൗൺസിലർമാരായ  കരമന അജിത്,  ജാനകി അമ്മാൾ , വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ട്രഷറർ ധനേഷ് ചന്ദ്രൻ , മണക്കാട് രാമചന്ദ്രൻ, പവിത്രൻ കിഴക്കേനട,  മോഹൻ കരമന, , കൃഷ്ണൻ പോറ്റി തുടങ്ങിയവർ പങ്കെടുത്തു.  ഗായകൻ മോനി കൃഷ്ണ ഗാനങ്ങ ൾ ആലപിച്ചു.

 

Related Articles

Back to top button