IndiaLatest

ബിസിസിഐ ഭാരവാഹികള്‍ക്ക് ഇന്ന് നിര്‍ണായകം

“Manju”

ബിസിസിഐ ഭാരവാഹികള്‍ക്ക് ഇന്ന് നിര്‍ണായകം. ലോധാ സമിതി നിര്‍ദ്ദേശം അനുസരിച്ച്‌ തയ്യാറാക്കിയ ഭരണഘടനയില്‍ ഭേദഗതി ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും.തുടര്‍ച്ചയായി മൂന്ന് വര്‍ഷം ബിസിസിഐയിലോ സംസ്ഥാന അസോസിയേഷനിലോ ഭാരവാഹിത്വം വഹിക്കാന്‍ കഴിയില്ലെന്ന ചട്ടത്തില്‍ ഇളവ് വേണമെന്നാണ് ബോര്‍ഡിന്റെ ആവശ്യം.

ബിസിസിഐയുടെ ഹര്‍ജി തള്ളിയാല്‍ പ്രസിഡന്‍റ് സൗരവ് ഗാംഗുലി, സെക്രട്ടറി ജയ് ഷാ, ജോയിന്‍റ് സെക്രട്ടറി ജയേഷ് ജോര്‍ജ് തുടങ്ങിയവര്‍ക്ക് സ്ഥാനമൊഴിയേണ്ടിവരും. ബിസിസിഐ ആവശ്യത്തിനെതിരെ ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയും കോടതിയെ സമീപിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസ് കൃഷ്‌ണ മുരാരി, ജസ്റ്റിസ് ഹിമാ കോഹ്‌ലി എന്നിവരടങ്ങിയ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ബിസിസിഐക്കായി മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേ സുപ്രീംകോടതിയില്‍ ഹാജരാകും.

Related Articles

Back to top button