IndiaLatest

ദക്ഷിണാഫ്രിക്കയിലെ മനുഷ്യക്കടത്തിന് നേതൃത്വം പാകിസ്താനികള്‍

“Manju”

ഇസ്ലാമാബാദ്: രാജ്യത്തെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ വന്‍ അഴിമതിക്കാരെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. കള്ളവിസയില്‍ ദക്ഷിണാഫ്രിക്കയില്‍ അനധികൃത കുടിയേറ്റത്തിന് നേതൃത്വം കൊടുക്കുന്ന പാകിസ്താനികള്‍ നാണക്കേടെന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. വിദേശകാര്യവകുപ്പിലെ കടുത്ത അഴിമതിക്കാരായ ഉദ്യോഗസ്ഥരാണ് രാജ്യത്തിന് നാണക്കേട് ഉണ്ടാക്കുന്നതെന്നും ഷെഹ്ബാസ് പറഞ്ഞു.
ദക്ഷിണാഫ്രിക്കയിലെ പാക് എംബസിയും കൂട്ടുനിന്നുകൊണ്ടുള്ള മനുഷ്യക്കടത്താണ് നടക്കുന്നത്. വിവിധ ചെറു ആഫ്രിക്കന്‍ രാജ്യങ്ങളിലെ എല്ലാ അനധികൃത പ്രവര്‍ത്തനങ്ങളിലും പാക് പൗരന്മാര്‍ പങ്കാളികളാണെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ഇതിനിടെ പാക് എംബസികള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ രാജ്യങ്ങളിലേയും ഉദ്യോഗസ്ഥര്‍ അഴിമതിക്കാരാണെന്നും കള്ള വിസയില്‍ പാകിസ്താന്‍ പൗരന്മാരെ എത്തിക്കുകയാ ണെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്.
ദക്ഷിണാഫ്രിക്കയിലേക്ക് വന്‍തോതിലാണ് പാകിസ്താന്‍ പൗരന്മാര്‍ കള്ളപാസ്‌പ്പോര്‍ട്ടും വിസയും സംഘടിപ്പിച്ച്‌ കുടിയേറുന്നത്. എംബസി ഉദ്യോഗസ്ഥന്‍ സിംബാബ്വേയിലേയും അനധികൃത വിസ സംഘടിപ്പിച്ചുകൊടുക്കുന്നതായാണ് ആരോപണം. ഇന്ത്യ-പാക് വംശജര്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മുന്നേ തന്നെ കുടിയേറിയ ചരിത്രമാണുള്ളത്. പലരും വ്യവസായി കളും ഉദ്യോഗസ്ഥരുമൊക്കെയായി മാറിയിട്ടുമുണ്ട്. എന്നാല്‍ നിലവിലെ അനധികൃത കുടിയേറ്റം പാകിസ്താന് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കാന്‍ പോകുന്നത്.
വിദ്യാഭ്യാസമില്ലാത്തവരും ക്രിമിനല്‍ പശ്ചാത്തലമുള്ളവരും വിദ്യാര്‍ത്ഥികളുമൊക്കെ എംബസി ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി കൊടുത്താണ് കാര്യം സാധിക്കുന്നത്. അന്താരാഷ്‌ട്ര തലത്തില്‍ അഭയാര്‍ത്ഥി പ്രശ്‌നങ്ങള്‍ രൂക്ഷമായിരിക്കേ ഭരണകൂടം ഉത്തരമില്ലാതെ നില്‍ക്കു കയാണ്. പൗരന്മാര്‍ രാജ്യം വിട്ടോടുന്നതിന് ഐക്യരാഷ്‌ട്രസഭയിലടക്കം ഉത്തരം പറയേണ്ട ഗതികേടിലാണ് പാകിസ്താന്‍.

Related Articles

Back to top button